Just Now

സംസ്ഥാനത്ത് 22,040 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 13.49 ശതമാനം

സംസ്ഥാനത്ത് 22,040 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 13.49 ശതമാനം

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240,…

ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗര്‍ ഉഗ്വേവ്. റഷ്യന്‍ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യന്‍ താരം മുന്നേറിയെങ്കിലും രവികുമാര്‍ തിരിച്ചടിച്ചു. ലീഡ് നില 4-7…

രാജ്യത്തെ വികസനം തടയാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒളിമ്പിക്‌സിലടക്കം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചിലര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നതെന്നും കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും…

ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍  വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ വാക്‌സിന്‍ എടുക്കണമെന്നത് പരിഹാസ്യകരം: കെ സുധാകരന്‍

സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ ടി പി സി ആര്‍ എടുക്കാന്‍ പോയി…

പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു: രാഹുല്‍ ഗാന്ധിക്കെതിരെ പോക്‌സോ നിയമലംഘനത്തിന് കേസ്

പോക്‌സോ നിയമം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റേയോ വിവരങ്ങള്‍ കുറ്റകരമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ…

‘നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല, ഈ പേരില്‍ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട’; ഈശോ സിനിമക്കെതിരെ പിസി ജോര്‍ജ്

നാദിര്‍ഷായുടെ പുതിയ ചിത്രം ‘ഈശോ’ക്കെതിരെ പിസി ജോര്‍ജ്. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷാ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. താനിപ്പോള്‍ സിനിമകള്‍ കണ്ടുതുടങ്ങിയെന്നും നാദിര്‍ഷായെയും കൂട്ടരേയും…

ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്. ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്,…

കുളിമുറിയില്‍ പ്രസവിച്ച ശേഷം പതിനാറുകാരി കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി

കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി പതിനാറുകാരി. മുംബൈയിലെ വിരാറിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തന്റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളിമുറിയില്‍ വച്ച് കുഞ്ഞിനെ…

Views & Opinions

[smartslider3 slider="5"]

Gulf

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി യുഎഇ

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി യുഎഇ

മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അനുവാദം നല്‍കി. 900 കുട്ടികളില്‍ നടത്തിയ…

ബലിപെരുന്നാള്‍: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസം അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി. ഈ അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇതേ ദിവസം അവധിയായിരിക്കുമെന്ന്…

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ നീട്ടി

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി ഒമാന്‍. ഇത്തവണ അനിശ്ചിതകാലത്തേക്കാണ് വിലക്ക് നീട്ടിയത്. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന വിലക്കാണ് വീണ്ടും നീട്ടിയത്. പുതിയ അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ പാക്കിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള…

Videos

Entertainment

‘പൊന്നിയന്‍ സെല്‍വന്‍’ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ചിത്രം. ബിഗ് കാന്‍വാസില്‍ സിനിമ ഒരുക്കുന്ന ഇതിഹാസ സംവിധായകന്റെ ‘പൊന്നിയന്‍ സെല്‍വനി’ല്‍ അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പല ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളാണ്. ഐശ്വര്യ റായ്, വിക്രം, ജയറാം മുതല്‍ കീര്‍ത്തി സുരേഷ്, വിക്രം പ്രഭു വരെയുള്ള വിവിധ തലമുറയാണ് ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.…

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നു

സൂര്യ നായകനാകുന്ന ജയ് ഭീം ഒടിടി റിലീസിനെത്തുന്നു. സൂര്യയുടെ 39-ാം ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബറില്‍ റിലീസിനെത്തും. ടി.ജെ ജ്ഞാനവേല്‍ ആണ് സംവിധായകന്‍. ധനുഷ്- മാരിസെല്‍വരാജ് ചിത്രം കര്‍ണനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച രജിഷ വിജയനാണ് ജയ് ഭീമിലെ നായിക. 1993ല്‍ നടന്ന ഒരു യഥാര്‍ഥ നിയമപോരാട്ടത്തെ…

ഒടിടിയില്‍ നമ്പര്‍ വണ്ണായി ഹംഗാമ 2; പ്രിയദര്‍ശന് ഇത് അഭിമാന നിമിഷം

നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ റീമേക്കായ ‘ഹംഗാമ 2 ‘ ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിലായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെ കണ്ട സിനിമയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത…

Crime & Punishment

യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍; ‘ബൈജൂസ് ആപ്പ്’ ഉടമ ബൈജു രവീന്ദ്രനെതിരേ കേസെടുത്ത് മുംബൈ പോലിസ്

യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍; ‘ബൈജൂസ് ആപ്പ്’ ഉടമ ബൈജു രവീന്ദ്രനെതിരേ കേസെടുത്ത് മുംബൈ പോലിസ്

പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ മുംബൈ പോലിസ് കേസെടുത്തു. യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ക്രിമിയോഫോബിയ…

കുളിമുറിയില്‍ പ്രസവിച്ച ശേഷം പതിനാറുകാരി കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി

കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി പതിനാറുകാരി. മുംബൈയിലെ വിരാറിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തന്റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളിമുറിയില്‍ വച്ച് കുഞ്ഞിനെ…

നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് മാനസ ക്ഷുഭിതയായി; രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി; പിന്നെ കേട്ടത് വെടിയൊച്ച

കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി രഖില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസയും സഹപാഠികളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വീട്ടിലെത്തിയതെന്നും ഇയാളെ കണ്ടയുടനെ മാനസ നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. പിന്നാലെ…