രാഹുലിനെതിരായ പീഡനപരാതികള്‍ക്ക് പിന്നില്‍ സിപിഎം ബന്ധമുള്ളവരെന്ന് വീക്ഷണം പത്രം

0
12

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉന്നയിച്ചവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം. ആസൂത്രിതമായ ഗൂഢാലോചനയാണ് പീഡന പരാതികളെന്ന് ‘വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോള്‍’ എന്ന തലക്കെട്ടിലുള്ള ലേഖനം പറയുന്നു. മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടാവില്ല. മൊഴിയില്‍ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തമാണ്. സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗര്‍ഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നു എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here