അങ്ങനെ ലാലേട്ടനും വഴിമാറി, തുടരുമിനെ വീഴ്ത്തി ‘ലോക’; ഇനി മറികടക്കേണ്ടതും മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെ

0
14

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബില്‍ കയറിയിട്ടുണ്ട്. ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷന്‍. ഈ റെക്കോര്‍ഡിനെയാണ് ലോക മറികടന്നത്. നിലവില്‍ 237 കോടിയാണ് ലോകയുടെ ആഗോള നേട്ടം. ചിത്രം വളരെ വേഗം 250 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഒന്നാം സ്ഥനത്തേക്ക് എത്താന്‍ ലോകയ്ക്ക് രണ്ട് സിനിമകളെയാണ് മറികടക്കേണ്ടത്. മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ആണ് ആഗോള കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളം സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്. 242.25 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കളക്ഷന്‍. ചിത്രത്തിനെ ഉടന്‍ ലോക മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

‘കൂലി’ ചെയ്തത് തെറ്റായി പോയി എന്ന് ആമിര്‍ ഖാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; വ്യക്തത വരുത്തി നടന്റെ ടീം
നിലവില്‍ മൂന്നാം സ്ഥാനത്താണ് കളക്ഷനില്‍ ലോകയുള്ളത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകയുടെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ പിന്നിടുമ്പോഴും ബുക്ക് മൈ ഷോയില്‍ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്. കണ്ടവര്‍ വീണ്ടും കാണാനെത്തുന്നു എന്ന പ്രത്യേകതയും ലോകയ്ക്ക് ഉണ്ട്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’.

‘കൂടുതല്‍ വിളഞ്ഞാല്‍ വിത്തിന് കൊള്ളില്ലാതെ വരും’ എന്ന് കമന്റ്, ചുട്ടമറുപടി നല്‍കി മീനാക്ഷി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടി മുന്നേറുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here