ഈ രണ്ട് ചേരുവകള്‍ അടങ്ങിയ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുത് ; ഡോ. മനന്‍ വോറയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

0
13

സൗന്ദര്യ പ്രേമികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത സംഗതികളിലൊന്നാണ് ലിപ്സ്റ്റിക്. സൗന്ദര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും എന്നതടക്കമുള്ള കാരണങ്ങളാണ് ലിപ്സ്റ്റിക്ക് പ്രേമികള്‍ പറയുന്നത്. എവിടെ ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ടാലും അപ്പോള്‍ അവ ഓര്‍ഡര്‍ ചെയ്ത് കൈക്കലാക്കുകയും ഇനി ആരുടെയെങ്കിലും മേക്കപ്പ് ബോക്സില്‍ കാണുന്ന ലിപ്സ്റ്റിന്റെ ഷേഡ് ഇഷ്ടപ്പെട്ടാല്‍ വാങ്ങുകയും ചെയ്യുന്നവരാണ് പലരും.

എന്നാല്‍ ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മനന്‍ വോറ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇത്തരത്തിലൊരു മുന്നറിയിപ്പ് പങ്കുവച്ചത്.

ചില ലിപ്സ്റ്റിക്കുകളില്‍ പ്രത്യേകിച്ച് വില കുറഞ്ഞവയില്‍ നിങ്ങളുടെ ഹോര്‍മോണിനെ പോലും ബാധിക്കുന്ന തരത്തില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ആര്‍ത്തവചക്രത്തെ പോലും സ്വാധീനിക്കുമെന്ന് ഡോ. വോറ മുന്നറിയിപ്പ് നല്‍കുന്നു. ഹോര്‍മോണ്‍ തകരാറുകള്‍ക്കൊപ്പം ഈ രാസ വസ്തുക്കള്‍ ശരീരത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ അറിവ് ദോഷകരമായ ചേരുവകള്‍ എടുത്തുകാട്ടുന്ന സൗന്ദര്യ നുറുങ്ങ് മാത്രമല്ല. അത് ആരോഗ്യപരമായ ഒരു അനിവാര്യത കൂടിയാണെന്ന് ഡോക്ടര്‍ പറയുന്നു.

ഡോക്ടര്‍ മനന്‍ വോറ മറ്റൊരു അപകടകരമായ വെളിപ്പെടുത്തല്‍ കൂടി നടത്തുന്നുണ്ട്. ലിപ്സ്റ്റിക്കിന്റെ പാക്കേജില്‍ കാണപ്പെടുന്ന അപകടകരമായ രാസവസ്തുവായ ബിപിഎയെക്കുറിച്ചാണത്. ഇത് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഹോര്‍മോണ്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുന്നു. വാങ്ങുന്ന ലിപ്സ്റ്റിക്കിന്റെ ചേരുവകളിലെ ‘മീഥൈന്‍ പാരബെല്‍’, ‘പ്രൊപൈല്‍ പാരബെന്‍’ എന്നിവ ദീര്‍കാല ആരോഗ്യ പ്രശ്നങ്ങളും ഹോര്‍മോണ്‍ തകരാറും ഉണ്ടാക്കും. അതുകൊണ്ട് ഡോ. വോറ പറയുന്നത് BPA ഫ്രീ, അല്ലെങ്കില്‍ പാരബൈന്‍ ഫ്രീ എന്ന് എഴുതിട്ടുണ്ടെങ്കില്‍ ആ ലിപ്സ്റ്റിക് വാങ്ങരുത് എന്നാണ്. ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിശ്വസനീയമായ സര്‍ട്ടിഫിക്കേഷനുള്ള ഒരു ലിസ്റ്റ് അദ്ദേഹം വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. Ecocert, Cosmos, Organic or Natural, USDA Organic, PETA India Ceuelty Free എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here