‘കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി, അതും ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കര്‍ക്കി അധികാരമേറ്റ ശേഷം ആദ്യമായി ജനങ്ങളോട് തന്റെ നിലപാടുകള്‍ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് നടന്ന ലഹളയുടെ ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തുമെന്നും തന്റെ സര്‍ക്കാരിന്റെ ജനവിധി താത്കാലികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അക്രമം തൊട്ടടുത്തെത്തി, പോരാടണം അല്ലെങ്കില്‍ മരിക്കണമെന്ന് മസ്‌ക്; സംഘര്‍ഷ ഭൂമിയായി ബ്രിട്ടന്‍
ഇത്രയും പ്രാകൃതമായ സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും. ഞാനും എന്റെ ഒപ്പമുള്ളവരും ഇവിടെ അധികാരം ആസ്വദിക്കാന്‍ വന്നവരല്ല. ആറുമാസത്തില്‍ കൂടുതല്‍ ഇവിടെ ഉണ്ടാകില്ല. ഞങ്ങള്‍ പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ അധികാരം കൈമാറുമെന്നും ജനങ്ങളുടെ സഹകരണമില്ലാതൈ മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും കര്‍ക്കി ഉദ്യോഗസ്ഥരോടൊയി പറഞ്ഞു.
ഗൂഢാലോചന നടത്തുകയോ യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല; ട്രംപിന് ചൈനയുടെ മറുപടി
ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസിലെത്തി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കര്‍ക്കി അധികാരമേറ്റത്. നിലവില്‍ ഇവിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഉടനടി തന്നെ കര്‍ക്കി ചീഫ് സെക്രട്ടറിയായും എല്ലാ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തി. കാബിനറ്റ് വിപുലീകരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം.