യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് ടോമി. യമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ടോമിയുടെ ഭാര്യ നിമിഷയെ യെമന്‍ പരമോന്നത കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. യെമന്‍ പൗരനെ കൊന്ന് വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് സംഭവം. തലാല്‍ അബ്ദുള്‍ മഹദ് എന്നയാളെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്നു എന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കുവിധിച്ചത്.
ഭാര്യയെ തൂക്കയറിൽ നിന്ന് രക്ഷിക്കണമെങ്കിൽ എഴുപത് ലക്ഷം രൂപയാണ് നൽകേണ്ടത്, ഈ പണത്തിനു വേണ്ടി അലയുകയാണ് നിമിഷയുടെ ഭർത്താവ്. 2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ ഈ പണം ഉണ്ടാക്കുവാൻ വേണ്ടിയുള്ള ഓട്ടപാച്ചിലിൽ ആണ്. ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി പറയുന്നുണ്ടെങ്കിലും താനീ നടത്തുന്ന അലച്ചിലിന് ഫലം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് ടോണി. എത്രനാള്‍ മകളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു വിധി വരുമെന്ന് തങ്ങള്‍ ഒരുതരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. എവിടുന്നാണ് ഇത്രയും പണം കണ്ടെത്താന്‍ കഴിയുക എന്ന ഉറപ്പില്ലാത്തതിനാല്‍ കോടതിയില്‍ കൃത്യമായി മറുപടി പറയാന്‍ സാധിച്ചില്ലെന്ന് ഓട്ടോ ഡ്രൈവറായ ടോമി പറയുന്നു.
2014 ൽ ആണ് ടോമി തന്റെ മകളെയും കൂട്ടി നാട്ടിൽ എത്തുന്നത്, ഈ പറഞ്ഞ പോലെ ഒന്നും നടന്നിട്ടില്ല എന്ന് ടോമി പറയുന്നു, തന്റെ ഭാര്യ തന്നോട് ഒന്നും മറച്ചു വെക്കില്ല, അവൾ എല്ലാം എന്നോട് പറയുമായിരുന്നു എന്നും ടോമി പറയുന്നു. ടോമിയും നിമിഷവും ഒരു ക്ലിനിക് തുടങ്ങുവാൻ പ്ലാൻ ഇട്ടിരുന്നു. ഇതിനു വേണ്ടി താൻ 35 ലക്ഷം രൂപ ചിലവാക്കിയെന്നും ടോമി പറയുന്നു. യെമനിലുള്ള ആ പൗരൻ തന്റെ ഭാര്യയെ ഒരുപാട് മർഥിച്ചിരുന്നതായി ടോമി പറയുന്നു , മാത്രമല്ല അവളെ അയാൾ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിട്ടുള്ളതായും ടോമി വ്യക്തമാക്കുന്നു.
2015ന് ശേഷം മകള്‍ അമ്മയെ കണ്ടിട്ടില്ലെന്നും ടോണി പറയുന്നു. 2015ല്‍ തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം വിസ ലഭിച്ചില്ല. നിമിഷ തന്റെ ഭാര്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മഹദി വ്യാജ രേഖകള്‍ ചമച്ചുവെന്നും ടോമി പറയുന്നു.2015ന് ശേഷം മകള്‍ അമ്മയെ കണ്ടിട്ടില്ലെന്നും ടോണി പറയുന്നു. 2015ല്‍ തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം വിസ ലഭിച്ചില്ല. നിമിഷ തന്റെ ഭാര്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മഹദി വ്യാജ രേഖകള്‍ ചമച്ചുവെന്നും ടോമി പറയുന്നു.
