കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

കോതമംഗലം നെല്ലിക്കുഴിയിലെ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി പി.വി മാനസയാണ് (24)വെടിയേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശി രാഖിന്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിന്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.

നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഉച്ചയോടെ രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ രാഖില്‍ ശല്യം ചെയ്തതിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് സൂചന. പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി യുവാവിനെ താക്കീത് ചെയ്തിരുന്നു. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

Read Previous

പെഗസസ് ഒട്ടും ഗൗരവമല്ലാത്ത വിഷയമെന്ന് കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി; മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം

Read Next

നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് മാനസ ക്ഷുഭിതയായി; രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി; പിന്നെ കേട്ടത് വെടിയൊച്ച