മലയാള സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്റ്റെഫി, അഭിനയം മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയായാണ് സ്റ്റെഫി. ആറു മലയാളം സിനിമകളിൽ സ്റ്റെഫി അഭിനയിച്ചു, ഇവ എല്ലാം തന്നെ ഹിറ്റ് ആയിരുന്നു. അരയന്നങ്ങളുടെ വീട്, അഗ്‌നിപുത്രി, വിവാഹിത, ഇഷ്ടം, സാഗരം സാക്ഷിയായി തുടങ്ങിയ സീരിയലുകളിൽ ആണ് സ്റ്റെഫി അഭിനയിച്ചത്, സ്റ്റെഫി കാഴ്ച്ച വെച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു. ഒരു സീരിയലിൽ താരം ഇരട്ട വേഷത്തിലും അഭിനയിച്ചു. താരത്തിന്റെ ആദ്യ സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അഗ്‌നിപുത്രിയാണ്. 2-3 സിനിമകളിലും സ്റ്റെഫി വേഷമിടുകയും ചെയ്തിട്ടുണ്ട്. സ്റ്റെഫി അഭിനയിച്ച അരയന്നങ്ങളുടെ വീടിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു സംവിധായകന്‍ ലിയോണ്‍ കെ തോമസാണ് സ്റ്റെഫിയുടെ ഭര്‍ത്താവ്
ഇപ്പോൾ തന്നോട് ആളുകൾ ചോദിക്കുന്ന ചോദ്യതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സ്റ്റെഫി. പലരും തന്നോട് ചോദിക്കാറുണ്ട് സണ്ണി ലിയോണിന്റെ ആരാണെന്ന്. താൻ ആരെയെങ്കിലും പരിചയപ്പെടുമ്പോൾ തന്റെ പേര് പറഞ്ഞതിന് ശേഷം അവർ എന്നെ കളിയാക്കി ചോദിക്കും സണ്ണി ലിയോണിന്റെ ആരാ എന്ന്, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സ്റ്റെഫി.
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ സ്റ്റെഫി ലിയോണിന് എന്ന്. എനിക്ക് സണ്ണി ലിയോണുമായി യാതൊരു ബന്ധവുമില്ല.എന്റെ ഭര്‍ത്താവിന്റെ പേരാണ് ലിയോണ്‍, ലിയോണ്‍ കെ തോമസ്. അപ്പോള്‍ സ്വാഭാവികമായി എന്റെ പേരിന്റെ കൂടെ വരണ്ട പേരല്ല അത്. ഞാന്‍ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാന്‍ ലിയോണ്‍ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോണ്‍ ആണ്.വളരെ അഭിമാനത്തോടെ ഞാന്‍ കൊണ്ടുനടക്കുന്ന പേരാണിത്. ഞങ്ങള്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്.
സ്റ്റെഫി ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു ലിയോണുമായി പ്രണയത്തിൽ ആകുന്നത്, ആ സമയത്ത് സ്റ്റെഫി ഒരു മ്യൂസിക് ആല്‍ബത്തിന് വേണ്ടി വര്‍ക്ക് ചെയ്യാന്‍ പോയിരുന്നു, ആ ആൽബത്തിന് വേണ്ടി പോയ സമയത്താണ് ലിയോണിനെ കാണുന്നത്. അങ്ങനെ പരിചയപ്പെടുകയും സുഹൃത്തുക്കൾ ആകുകയും ആ സൗഹൃദം പ്രണയമായി മാറുകയും ചെയ്തു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഇവരുടെ വിവാഹം. ആദ്യമായി പ്രണയം തുറന്നുപറഞ്ഞത് ആണെന്ന് സ്റ്റെഫി പറയുന്നു, അഭിനയിക്കാൻ ഉള്ള എല്ലാവിധ സപ്പോർട്ടും തനിക്ക് തരുന്നത് തന്റെ ഭർത്താവ് ആണെന്നും സ്റ്റെഫി പറയുന്നു, ഞാന്‍ ജോസ്‌മോന്‍ എന്നാണ് ലിയോണ്‍ ചേട്ടനെ വിളിക്കുന്നത്. എന്നെ ജോസ്മോളൂ എന്നും ആണെന്ന് സ്റ്റെഫി വ്യക്തമാക്കുന്നു.
