ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കണം: കാന്തപുരം

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുകയും അതിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ മര്‍കസില്‍ നടന്ന 73 -ാമത് റിപ്പബ്ലിക് ദിന പരിപാടിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാത്വത്തില്‍ ഏകത്വം എന്നതിന് മികച്ച ഉദാഹരണമായ ഇന്ത്യയില്‍ ജനാധിപത്യവും മതേതര മൂല്യങ്ങളും നിലനില്‍ ക്കണം. അതുവഴി നാടിന്റെ മഹത്തായ സൗന്ദര്യം എന്നും ആസ്വദിക്കാന്‍ നമുക്ക് കഴിയണം. സമാധാനത്തിന് ഭംഗം വരുത്താനുള്ള ചിദ്ര ശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. ഭരണ ഘടനാ മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് കഴിയണം. മഹാമാരിയുടെയും ലോക്ക് ഡൗണി ന്റെയും പ്രതിസന്ധി ഘട്ടത്തില്‍ അവ നേരിടാനും അതിജീവിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോ ടെ മുന്നേറണം എന്നും കാന്തപുരം പറഞ്ഞു.

ചടങ്ങില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആശംസകളറിയിച്ചു. മര്‍കസ് സീനിയര്‍ മുദരിസുമാരായ വി പി എം ഫൈസി വില്യപ്പള്ളി, കെ കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ സംബന്ധിച്ചു.

 

Read Previous

ശൈശവ വിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്‌സോ കേസ്

Read Next

കേന്ദ്രം വെട്ടിയ ടാബ്ലോ ആഘോഷമാക്കി തമിഴ്‌നാട്; വേറിട്ട പോരാട്ടവുമായി സ്റ്റാലിന്‍