വിഴിഞ്ഞം: സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി.

സമരത്തെത്തുടര്‍ന്ന് തുറമുഖ നിര്‍മാണം നിലച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ സഭ വന്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Read Previous

കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ജീവനക്കാരുടെ അതിക്രമം

Read Next

നേവിയുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധന നടത്തും