Connect with us

Hi, what are you looking for?

Film News

സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്;  ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ ചർച്ച ചെയ്ത് ഷെയിൻ നിഗം  സോഷ്യൽ മീഡിയ..!

കഴിഞ്ഞ  വെള്ളിയാഴ്ചയാണ് യുവതാരം ‘ഷെയിൻ നിഗം’ നായക വേഷം ചെയ്ത ” വെയിൽ” എന്ന ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ശരത് മേനോൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ഈ ചിത്രത്തിന് യാതൊരു വിധ പ്രമോഷനും നൽകുന്നില്ല എന്ന പേരിൽ സംവിധായകനും നിർമ്മാതാവും തമ്മിൽ ഉണ്ടായ വാക്ക്പോര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിർമ്മിച്ച പടത്തെ കുറിച്ച് രണ്ടു പോസ്റ്റ് സ്വന്തം സോഷ്യൽ മീഡിയ പേജിൽ എങ്കിലും ഒന്ന് ഷെയർ ചെയ്യാൻ ആണ് സംവിധായകൻ നിർമ്മാതാവിനോട് ആവശ്യപ്പെടുന്നത്. എന്നാൽ തനിക്കു ചെയ്യാൻ ഉള്ളതെല്ലാം താൻ ചെയ്തിട്ടുണ്ട് എന്ന നിലപാടിലാണ് നിർമ്മാതാവ്. എന്തായാലും മോശം പ്രമോഷന് ഇടയിലും ഈ ചിത്രം റിലീസ് ആയ വിവരം അറിഞ്ഞു കാണാൻ പോയവർക്ക് സിനിമയെ കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കു വെക്കാനുള്ളത്. ഇപ്പോൾ പ്രശസ്ത സംവിധായകൻ ഭദ്രൻ വെയിലിനെ കുറിച്ചും തീയേറ്ററിലെ അതിന്റെ അവസ്ഥയെ കുറിച്ചും വിവരിച്ച വാക്കുകൾ ചർച്ച ആവുകയാണ്.

സിനിമകൾ കണ്ട്, കൂടെ കൂടെ ഞാൻ അഭിപ്രായങ്ങൾ എഴുതുന്നത് ഒരു നിരൂപകൻ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. കാരണം അതിലൂടെ വരുന്ന പ്രതികരണങ്ങൾ കണ്ട് ഞാൻ ഉന്മാദം കൊള്ളാറുമില്ല. പക്ഷേ, അടുത്ത ദിവസങ്ങളിൽ തീയേറ്ററുകളിൽ ഇറങ്ങിയ ‘വെയിലി’നെ കുറിച്ച് പറയാതിരിക്കൻ വയ്യ!! ഞാൻ ഏത് സാഹചര്യത്തിലാണ് വെയിൽ കാണുകയുണ്ടായത് എന്ന് ‘ഭൂതകാലം‘ കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി. അതുകൊണ്ട് അത് ആവർത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത്‌ കൊണ്ട് വെയിലിന് തീയേറ്ററിൽ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല? ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായിൽ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേൾക്കുന്നു.

ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തിൽ എത്തിക്കുന്നത്, ഒരു നല്ല കണ്ടെന്റിന്റെ എക്സിക്യൂഷനും പരസ്യ ആണെന്ന് ആർക്കാണ് അറിവില്ലാത്തത്. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികൾ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ. അവാർഡ് കമ്മിറ്റി ജൂറിയിൽ, സർവ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓർക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തിൽ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയിനിന്റെ സിദ്ധുവും ഒപ്പം, നിൽക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള പെർഫോമൻസും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളിൽ വീർപ്പുമുട്ടിച്ചു. നല്ല സിനിമയെ സ്നേഹിക്കുന്ന ചെറുപ്പക്കാർ, വളരെ മുൻപന്തിയിൽ വരാൻ ചാൻസ് ഉള്ള ഈ ഹീറോ മെറ്റലിനെ തീയേറ്ററിൽ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ ? നിങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങൾ വളരുക..”.

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...