Connect with us

Hi, what are you looking for?

Film News

പരിശ്രമിച്ച് കൊണ്ടിരിക്കുക; അവസാനം അത് നമ്മളിലേക്ക് തന്നെ എത്തിച്ചേരും; വീണ നായര്‍

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വീണ നായർ. ഇപ്പോഴും ചിരിക്കുന്ന മുഖവുമായിട്ടാണ് വീണ എല്ലാവരുടെയും മുന്നിലേക്ക് എത്തുക, റിയൽ ലൈഫിലും ഇപ്പോഴും കളിച്ച് ചിരിച്ച് ഹാപ്പി ആയിട്ടാണ് വീണ നടക്കുന്നത്, എന്തിനെയും പോസിറ്റീവ് ആയിട്ടാണ് വീണ കാണുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് വീണയെ കൂടുതല്‍ അടുത്ത് അറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞത് . ഹൗസില്‍ എല്ലോവരോടും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കാന്‍ നടി അവസാനം വരെ ശ്രമിച്ചിരുന്നു. എല്ലാവരോടും ഏറെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയാണ് വീണ.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വീണ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് നടി സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരോടും സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ വീണയുടെ പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. പുതിയ ചിത്രത്തിൽ അതി മനോഹരി ആയിട്ടാണ് വീണ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും,എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും… ഒരുപാടു ആഗ്രഹിക്കുക, ശ്രെമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും’ എന്നാണ് വീണ കുറിച്ചിരിക്കുന്നത്.

വേറിട്ടൊരു ലുക്കിൽ ആണ് താരം ഈ തവണ എത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിനൊപ്പം ഡെനിം ജാക്കറ്റാണ് വീണ ധരിച്ചിരിക്കുന്നത്. വീണയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആര്‍ജെ നീനയാണ്. നിരവധി പേരാണ് വീണയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വീണ ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസിക്കുന്നത്. കട്ടക്ക് കൂടെ കാണണേയെന്നും ദയവായി എല്ലാവരും പിന്തുണയ്ക്കണമെന്നും പടച്ചോനെ കാത്തോളീ…

എന്നും വീണ കുറിച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച്‌ താരം വെളിപ്പെടുത്തിയത്.. മികച്ച പ്രേക്ഷക പിന്തുണയാണ് വീണയ്ക്ക് ലഭിക്കുന്നത്. ഇത് നടി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.. ബിഗ് ബോസ് താരങ്ങളും സിനിമ സീരിയല്‍ താരങ്ങളും ആരാധകരും വീണയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് വീണ.

You May Also Like

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...