Connect with us

Hi, what are you looking for?

Local News

അപ്പോൾ നിങ്ങളുടെ സംസ്കാരം ഇതാണോ ? എല്‍ഡിഎഫ് അംഗങ്ങളുടെ അതിക്രമങ്ങളെ കുറിച്ച് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

അവിശ്വാസ പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷം തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു.അവിശ്വാസ പ്രമേയ പിണറായി ചോദിച്ചത്. ഇതാണോ സംസ്‌കാരം. ഇതാണോ രീതി’. എന്നൊക്കെയാണ് പിണറായി വിജയന്റെ ചോദ്യം. കള്ളാ എന്നു വിളിക്കുക മാത്രമല്ല, തന്നെ പച്ചത്തെറിയും വിളിച്ചു എന്ന് പിണറായി പറഞ്ഞിരുന്നു.  ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോ. തന്നെ തെറി വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല. മാധ്യമങ്ങള്‍ തെറി പറഞ്ഞതില്‍ ഒരു ചര്‍ച്ചയും നടന്നില്ല.ഇതാണോ സംസ്‌കാരം. ഇതാണോ രീതി. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങള്‍ പോലും ന്യായമല്ല.

തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, എന്നാൽ ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ് വി.ഡി സതീശന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ അക്രമം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്, സാർ പറഞ്ഞ സംസ്‍കാരം ഇതാണോ ഇങ്ങനയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചാണ് അദ്ദേഹം രംഗത്തേക്ക് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രതിപക്ഷം നിയമസഭയില്‍ സംസ്കാരത്തിന് യോജിക്കാത്ത നിലയില്‍ പെരുമാറിയെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി സി.പി.എം സെക്രട്ടറിയായിരുന്നു. അന്ന് എകെജി സെന്‍ററില്‍ വച്ച്‌ തീരുമാനിച്ചതനുസരിച്ച്‌ എല്‍ഡിഎഫ് അംഗങ്ങള്‍ സഭയില്‍ പെരുമാറിയത് ഓര്‍മ്മയുണ്ടോ? സര്‍, ഇതാണോ സംസ്കാരം?

ഇതിനെതിരെ ചെന്നിത്തലയയും രംഗത്ത് എത്തിയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കുകയല്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടം ലംഘിച്ച്‌ നോക്കി വായിക്കുകയായിരുന്നു.എന്നിട്ടും സ്പീക്കർ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല, പ്രതിപക്ഷം എല്ലാം കേട്ടിരിക്കുക ആയിരുന്നു, ഇതിനു ശേഷം എഴുതി കൊടുത്ത ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഇല്ലാതെ വന്നപ്പോൾ ആണ് പ്രതിപക്ഷം രംഗത്തേക്ക് ഇറങ്ങിയത് എന്ന് ചെന്നിത്തല വ്യക്തമാക്കുന്നു,

തങ്ങള്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകര്‍ത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. തങ്ങള്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നെല്ലാം വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...