
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഗവര്‍ണര്‍ക്ക് കത്തയച്ചു. ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസഭാ സമ്മേളനം ഫെബ്രുവരിയില്‍ ചേരാനിരിക്കെ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നത് ദുരൂഹമാണ്. കേരളത്തിലെ സിപിഐഎം പ്രാദേശിക പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ലോകായുക്തയുടേതായാലും കെ റെയിലിന്റേതായാലും സിപിഐഎമ്മിന്റെ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടികളെന്നും വിഡി സതീശന് വിമര്‍ശിച്ചു.
അഴിമതിയാരോപണത്തില്‍ ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിന് തന്നെ പരിശോധന നടത്തി രക്ഷപ്പെടാനാവുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ ലോകായുക്തക്ക് പരാതി നല്കിയാല് കാര്യമില്ലെന്ന നിലയിലേക്കെത്തും ഇതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന് കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനുമുണ്ടാവുന്ന തെളിവാണ് ഈ ഓര്‍ഡിനന്‍സെന്നും അദ്ദേഹം വിമര്‍ശിച്ചു.