‘ഈ ഘട്ടവും നമുക്ക് അതിജീവിക്കാം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വി.എസ് അച്യുതാനന്ദന്‍

കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വി.എസ് അച്യുതാനന്ദന്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ഈ ഘട്ടവും നമുക്ക് അതിജീവിക്കാമെന്ന് വി.എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 6 നാണ് വിഎസ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read Previous

12 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; കോട്ടയം മെഡിക്കല്‍ കോളജില്‍ നിയന്ത്രണം കര്‍ശനമാക്കി

Read Next

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ കോവിഡ് വാക്‌സിന്‍