മറുനാടന്‍ ഷാജാ മതിയാക്കൂഈ മര്യാദകെട്ട പണി; വൈറലായി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

വ്യാജ വാര്‍ത്തകളെഴുതി കുപ്രചരണം നടത്തുന്ന മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയക്കെതിരെ മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്. നുണക്കഥകളെഴുതാന്‍ തന്റെ കുടുംബ പ്രശ്‌നങ്ങളും കിടപ്പറകാര്യങ്ങളും വരെ വാര്‍ത്തയാക്കുന്ന മറുനാടന്‍ ഷാജനോട് മര്യാദ കെട്ട പണിയവസാനിപ്പിക്കൂ.. എന്ന കുറിപ്പാണ് മാധ്യമപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ ഫേയ്‌സ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്…

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

കഴിഞ്ഞ കുറേ ദിവസങ്ങളായി മറു നാടന്‍ മലയാളിയും സിജിയും നടത്തി വരുന്ന നാടകം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ?എന്റെ ഭാര്യയുടെ മാനസികാവസ്ഥയും അതില്‍ നിന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളും എന്തിനേറെ എന്റെ കിടപ്പറ കാര്യങ്ങള്‍വരെ മറുനാടന്‍ പൊതുജനങ്ങളിലേക്ക് വലിച്ചിഴച്ചു. എന്നെ അങ്ങേ അറ്റം അപമാനിച്ചു. 24 നെ തകര്‍ക്കാന്‍ മറുനാടന്‍ മലയാളി എന്റെ ഭാര്യയെ, അവളുടെ മാനസികാവസ്‌കഥയെ ഉപയോഗിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് ഞാന്‍ മിണ്ടാതിരുന്നത് എന്റെ മക്കളുടെ അമ്മ എന്ന പരിഗണനകൊണ്ടും ഒരു സ്ത്രീ ആയതിനാലുമാണ്.

ആരോടെങ്കിലും പോരടിക്കുക എന്നത് സിജിയുടെ ഒരു പ്രധാന ഹോബിയാണ്. കല്യാണത്തിന് മുമ്പുവരെ അത് അച്ഛനായിരുന്നെങ്കില്‍ അതിനുശേഷം ഞാനായി എന്നുമാത്രം.
ഫേസ് ബുക്കിലൂടെ പോരാടുക, കലഹിക്കുക, എന്തങ്കിലുമൊക്കെ എഴുതിക്കൊണ്ടിരിക്കുക എന്നത് മാത്രമാണ് കുറെകാലമായി സിജിയുടെ ജോലി. അതിനിടയില്‍ മക്കള്‍ വളര്‍ന്നതോ മറ്റുകാര്യങ്ങളോ അവള്‍ അറിഞ്ഞുകാണാന്‍ വഴിയില്ല.
കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന, മനസ്സിലൊതുക്കി കൊണ്ടു നടന്ന കുറേ കാര്യങ്ങളുണ്ട്. കുറച്ചൊക്കെ എന്നെ അടുത്ത് അറിയാവുന്നവര്‍ക്കറിയാം. ഞാനായിട്ട് ഇതൊന്നും പുറം ലോകമറിയരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

എന്റെ ഭാര്യയ്ക്ക് മനോരോഗം ഉണ്ടെന്ന് ഡോക്ടര്‍മാരോടല്ലാതെ ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. സിജിയുടെ അച്ഛന്‍ തന്നെ പൊതുഇടത്തില്‍ അത് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാന്‍ കാര്യങ്ങള്‍ ഒളിച്ചു വെക്കുന്നില്ല. നിങ്ങളെല്ലാം അറിയണം.
മറുനാടനും സിജിയും ക്രൂരനായി ചിത്രീകരിച്ച എന്റെ കൂടെ, മക്കള്‍ രണ്ടു പേരും എന്തുകൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതു തന്നെയാണ്, അത് മാത്രമാണ് മറുനാടനും സിജിയ്ക്കും എന്റെ കുടുംബത്തോടും എനിക്ക് പ്രിയപ്പെട്ടവരോടും അവര്‍ കാട്ടിക്കൂട്ടുന്നതിനുള്ള മറുപടി.
ഷാജന്‍ സ്‌കറിയാ,
നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
നീയും നിന്റെ പ്രശസ്തയായ ഭാര്യ ഒളിമ്പ്യന്‍ ബോബി അലോഷ്യസും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍, നിങ്ങളുടെ കിടപ്പറക്കാര്യങ്ങള്‍ (ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും) മനസ്സുഖമില്ലാത്ത ഒരാള്‍ വിളിച്ചു പറഞ്ഞാല്‍, അത് ഏതെങ്കിലും ഒരു ഓണ്‍ ലൈന്‍ ചാനല്‍ പുറത്തുവിട്ടാല്‍, അത് നിനക്കും നിന്റെ ഭാര്യ ഒളിമ്പ്യനും എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
നിനക്കും മക്കളില്ലേ ഷാജാ..
സ്‌കൂളില്‍ പോകുന്ന എന്റെ രണ്ട് മക്കളുടെ മാനസികാവസ്ഥ നീ ഒരു നിമിഷമെങ്കിലും ആലോചിച്ച് നോക്കണം. (പ്രതികാരദാഹംകൊണ്ട് അന്ധനായ നിനക്ക് അതൊന്നും കാണാന്‍ പറ്റില്ലെന്ന് എനിക്കറിയാം. എന്നാലും ഒരഭ്യര്‍ത്ഥനമാത്രമാണ്)
അതും വേണ്ട, എന്റെ കുടുംബ പ്രശ്‌നങ്ങള്‍ കൊടുക്കുന്നതിന് മുമ്പ് നിനക്ക് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു.

അതല്ലേ ഷാജാ നീ എപ്പോഴും ആവര്‍ത്തിച്ചു പറയുന്ന മാധ്യമ മര്യാദ.
മറ്റുള്ള മാധ്യമങ്ങള്‍ ചെയ്യുന്ന നെറികേടുകളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന നീ ഈ ചെയ്തത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ?
മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ വിജയിക്കാന്‍, ആരുടേയെങ്കിലും ഗൂഢാലോചനയുടെ ഭാഗമായി എന്റെ കുടുംബ പ്രശ്‌നങ്ങളും കിടപ്പറയിലെ കാര്യങ്ങളും വരെ വിറ്റ് കാശാക്കുമ്പോള്‍ ഷാജാ നിനക്കും കുടുംബവും, മക്കളുമുണ്ട് എന്നത് മറക്കാതിരിക്കുക.
സിജിക്ക് അസുഖമുണ്ട് എന്ന് തെളിയിക്കുന്ന നിരവധി ചികിത്സാരേഖകളും വീഡിയോകളും എന്റെ പക്കല്‍ ഉണ്ടായിട്ടും ഞാനത് പുറത്ത് വിടാതിരുന്നതും, ആരോടും പറയാതിരുന്നതും സമൂഹ മധ്യത്തിലേക്ക് അത് വലിച്ചിഴക്കാന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. എന്നേയും ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തേയും പിന്തുണക്കുന്നവരേയും സോഷ്യല്‍ മീഡിയായിലൂടെ നിരന്തരം സിജി അവഹേളിച്ചപ്പോഴും ഞാന്‍ ഇതൊന്നും പുറത്ത് വിടാതിരുന്നത് ഇത്തരം മാനസികാവസ്ഥ ഉള്ള ഒരാള്‍ക്ക് ഞാന്‍ നല്‍കിയ സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഗമാണെന്നെങ്കിലും, ഷാജാ നീ മനസ്സിലാക്കണം. 12 വയസ്സുള്ള എന്റെ മോന്‍ പോലും എന്നോട് ചോദിച്ചിട്ടുണ്ട് അച്ഛന്‍ എന്തിനാ വിഷമിക്കുന്നത്, അച്ഛന്റെ മൊബൈലില്‍ ഉള്ള അമ്മ എന്നോടും അച്ഛനോടും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളുടേയും അസഭ്യവര്‍ഷങ്ങളുടേയും ഒരു വീഡിയോ പുറത്തുവിട്ടാല്‍ തീരാവുന്ന പ്രശ്‌നങ്ങളല്ലേ ഉള്ളൂ എല്ലാമെന്ന്.

എന്നിട്ടും ഞാനത് ഇതുവരെ ചെയ്തില്ല.
സ്വന്തം അച്ഛനെ പലതവണ കൈനിവര്‍ത്തി കവിളത്തടിക്കുന്ന മകളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?
സ്വന്തം ഭര്‍ത്താവിനെ മക്കളുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുന്ന, സ്വന്തം മകനെ കാല് വെട്ടിയെരിഞ്ഞ് വികലാംഗനാക്കി നടത്തുമെന്ന് ആക്രോശിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടാവില്ല.. (സംശയമാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ മക്കളുടെ നമ്പര്‍ തരാം. ഒന്ന് വിളിച്ചു നോക്കൂ) അത്തരമൊരാളുടെ കൂടെയാണ് കഴിഞ്ഞ 15 വര്‍ഷം ഞാന്‍ ജീവിച്ചത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന ഭീതിയില്‍ ഒരഗ്‌നിപര്‍വതത്തിന് മുകളില്‍ കഴിഞ്ഞ 15 വിഷമ, ദുരന്ത വര്‍ഷങ്ങള്‍.
ഇതെല്ലാം സഹിച്ച് ഞാനിനിയും ഈ ജീവിതം തുടര്‍ന്നേനെ. പക്ഷേ, സിജിതന്നെ ഉണ്ടാക്കിയ ചിലപ്രശ്‌നങ്ങള്‍, കാര്യങ്ങള്‍ ഇവിടെവരെ കൊണ്ടെത്തിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിഴുപ്പലക്കി സിജി അത് ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ15 വര്‍ഷത്തിനിടയില്‍ കേരളത്തിലെ പ്രശസ്ത മനോരോഗ വിദഗ്ധര്‍ക്ക് മുന്നില്‍ ഞാന്‍ എത്രയോ തവണ തലയും കുനിച്ച് ഇരുന്നിട്ടുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ ഇപ്പോള്‍ മറുനാടനിലൂടെ സിജി പറഞ്ഞ് വെച്ച കാര്യങ്ങളുണ്ടല്ലോ, അതെല്ലാം നിരവധി തവണ ഇവള്‍ത്തന്നെ ഈ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുള്ളതാണ്. എന്നെ തകര്‍ക്കാനാണ് അവള്‍ ഇതെല്ലാം പറയുന്നത് എന്ന് അവര്‍ക്കെല്ലാമറിയാം.
മറുനാടന് മര്യാദയുടെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ സിജിയെ ചികിത്സിച്ച ഏതെങ്കിലും ഒരു ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കാമായിരുന്നു. കേരളത്തിലെ പ്രശസ്തരായ മനോരോഗ വിദഗ്ധരെയെല്ലാം ഞാന്‍ സിജിയെ കാണിച്ചിട്ടുണ്ട്. ചികിത്സിച്ചിട്ടുണ്ട്. അതെല്ലാം എന്റെ കടമയായിരുന്നു.
ഞാന്‍ ചെയ്ത കാര്യങ്ങള്‍ എന്താണ് എന്ന് ചുരുങ്ങിയപക്ഷം സിജിയുടെ വീട്ടുകാര്‍ക്കെങ്കിലും അറിയാം. അതുകൊണ്ടാണ് ഈ പ്രതിസന്ധിയിലും സിജിയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം എന്റെ കൂടെ നില്‍ക്കുന്നത്. സ്വന്തം മകളേക്കാള്‍, അവര്‍ എന്നോടു കാണിക്കുന്ന വിശ്വാസവും സ്‌നേഹവും കരുതലുമുണ്ടല്ലോ, അതുമാത്രം മതി സാജാ എനിക്ക് നീ ഉണ്ടാക്കിയ മാനക്കേടിനെ അതിജീവിക്കാന്‍.
സിജിയുടെ തോന്നിവാസങ്ങള്‍ക്ക്അനുസരിച്ച് പ്രവര്‍ത്തിച്ചില്ല, ജീവിച്ചില്ല എന്ന തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഉറക്ക ഗുളികള്‍ കഴിച്ച ഉന്‍മാദത്തിന്റെ ഇടവേളകളില്‍ പോലും സിജി സ്വന്തം മക്കളെ നോക്കിയിട്ടില്ല. ഒരു നേരത്ത ആഹാരം ഉണ്ടാക്കി നല്‍കിയിട്ടില്ല. അവര്‍ കാലത്ത് സ്‌കൂളില്‍ പോകുന്നത് കണ്ടിട്ടില്ല. എന്റെ അമ്മയും സിജിയുടെ അച്ഛനുമാണ് മക്കളെ വളര്‍ത്തിയത്. അതുകൊണ്ടാണ് മക്കള്‍ ഇപ്പോഴും എന്റെ അമ്മയോടൊപ്പം തൃശ്ശൂരുള്ള തറവാട്ടു വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നത്.

സ്വന്തം അടിവസ്ത്രം പോലും കഴുകാതെ ഏതെങ്കിലും മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ട്, അത് പോലും അലക്കി കൊടുത്തു കൊണ്ടിരുന്ന ആ അച്ഛനാണ് കഴിഞ്ഞ ദിവസം സ്വന്തം മകള്‍ മറ്റുള്ളവരോട് ചെയ്യുന്നത് പൊറുക്കണം എന്ന് പറഞ്ഞ് ഒരു വീഡിയോയുമായി നിങ്ങള്‍ക്ക് മുന്നില്‍ വന്നത്. സ്‌നേഹ സമ്പന്നനായ ആ അച്ഛനെ അരൂരിലെ അയല്‍പക്കകാരെങ്കിലും മറന്നു കാണാന്‍ വഴിയില്ല.
ഒന്നുമില്ലായ്മയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ ജീവിതമാണ് സാജാ എന്റേത്. എനിക്ക് ചുറ്റും ഉള്ളവര്‍ക്ക് അതറിയാം. നീ നിന്റെ പ്രതികാരത്തിന്റെ ഭാഗമായി തകര്‍ത്താല്‍ തകരുന്നതല്ല എന്റെ ജീവിതം. നീയും നിന്റെ ചാനലും അവഹേളിച്ചാല്‍ ഇല്ലാതാകുന്നതല്ല എന്റെ മാനവും സത്യസന്ധതയും .
എനിക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍ നിന്റെയും നിന്റെ ചാനലിന്റേയും ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.

അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന് നീ കേട്ടിട്ടില്ലേ. അതുകൊണ്ടു തന്നെ
നിനക്കും നിന്റെ മറുനാടനുമെതിരേയും എന്തായാലും നിയമ നടപടികളുണ്ടാകും.
നിന്നിലൂടെ, നിന്റെ ഓണ്‍ലൈന്‍ ചാനലിലൂടെ എന്നെയും എനിക്ക് പ്രിയപ്പെട്ടവരേയും അവഹേളിക്കുന്ന സിജിയോട് എനിക്ക് ഇതുമാത്രമേ പറയാനുള്ളൂ.
നീ അവഹേളിക്കുന്നത് എന്നേയല്ല, നീ ജന്മം നല്‍കിയ പൊന്നോമനകളായ രണ്ട് മക്കളെയാണ്. അവരുടെ ഭാവിയേയാണ് മറുനാടന്‍ ഷാജന്റെ പ്രതികാരത്തിന്റെ മുന്നില്‍ നീ എറിഞ്ഞുടയ്ക്കുന്നത്.
ഞാന്‍ ഇല്ലാതായാല്‍, എന്റെ ജോലി നഷ്ടപെട്ടാല്‍ അവര്‍ എങ്ങനെ ജീവിക്കും എന്ന് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
മറുനാടന്‍മാര്‍ മക്കള്‍ക്ക് ആഹാരം നല്‍കുമോ?
നീ വിഴുപ്പലക്കുന്ന ഓണ്‍ലൈന്‍ ജഗദീഷ്ബാബു മാധ്യമങ്ങള്‍ നിന്റെ വയസ്സായ മാതാപിതാക്കളെ സംരക്ഷിക്കുമോ?

പ്രതികാരം കൊണ്ട് ഉന്മത്തമായ നിന്റെ മനസ്സിന്റെ വികാര വിക്ഷോഭങ്ങള്‍ എപ്പോഴെങ്കിലും ശാന്തമാകുന്ന ഒരു നിമിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിക്കൂ. എന്നിട്ടും ഉത്തരം കിട്ടിയില്ലെങ്കില്‍ നീ ഈ വിഴുപ്പലക്കല്‍ ജോലി തന്നെ തുടരൂ.
ലോണ്‍ എടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുപോലും നിനക്ക് വിട്ടു തന്ന് ഇറങ്ങിയവനാണ് ഞാന്‍. ഒരു വാടക മുറിയിലാണ് ഞാന്‍ കഴിയുന്നത്. നീ എനിക്കെതിരെ വിഴുപ്പലക്കാന്‍ ഉപയോഗിക്കുന്ന വൈഫൈയുടേയും കറന്റിന്റേയുമെല്ലാം ബില്ല് ഇപ്പോഴും അടയ്ക്കുന്നവനാണ് ഞാന്‍. ഇത്രയൊക്കെ നീ എന്നോട് ചെയ്തിട്ടും നിന്നെ പെരുവഴിയിലാക്കി എന്ന് ഒരാളും എന്നെ കുറ്റം പറയില്ല. എനിക്കതു മതി.
എന്തായാലും നിന്റെ കൂടെ ഇനി എനിക്കൊരു ജീവിതമില്ല. എന്റെ രണ്ട് മക്കളുടേയും, എന്റേയും നിന്റേയും വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ദയവു ചെയ്ത് എന്നേയും മക്കളേയും വെറുതെ വിടുക
ഇനിയെങ്കിലും ഞങ്ങളൊന്ന് മനസ്സമാധാനത്തോടെ ജീവിച്ചോട്ടെ…!
NB: ഇതിനു മറുപടിയുമായി മറുനാടന്‍ ഷാജനും സിജിയും വരുമെന്ന് എനിക്കറിയാം. അവര്‍ക്കത് ചെയ്യാതിരിക്കാനാവില്ല. പ്രതികാരം അത് മാത്രമാണല്ലോ അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരേ തൂവല്‍ പക്ഷികള്‍ ഒരുമിച്ച് പറക്കട്ടെ. മറ്റുള്ളവരെ ദ്രോഹിച്ചും അപമാനിച്ചും സന്തോഷം കണ്ടെത്തട്ടെ. ഞാനെന്തായാലും ഇത് ഇവിടെ അവസാനിപ്പിക്കുന്നു. ഇതിന്റെ മറുപടിക്കുള്ള മറുപടിയുമായി ഞാനൊരിക്കലും വരില്ല.
അറിഞ്ഞോ അറിയാതേയോ ഞാന്‍ നിങ്ങളാരോടെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
ഇത്രയും കാലം എന്റെ കൂടെ ജീവിച്ച സിജി ദ്രോഹിച്ച എല്ലാവരോടും മാപ്പ്.
നന്ദി…!

 

Read Previous

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം: ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തു

Read Next

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ്