പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്‌ത ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഇന്നലെ റീലിസ് ചെയ്ത് മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.എന്നാൽ സംവിധായകന്റെ കഥയെ അടിസ്ഥാനമാക്കി രാജേഷ് വർമ്മ തിരക്കാഥ രചിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്ന അഭിപ്രായം ആണ് പ്രേക്ഷകരും നിരൂപകരും ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ പങ്കു വെക്കുന്നത്.കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ഈ ചിത്രം മുന്നേറുന്നത്.
ഒരു കല്യാണ വീട്ടിൽ ഉണ്ടാകുന്ന കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. സൈജു കുറുപ്പിന് പുറമെ സിജു വിൽസൺ , ശബരീഷ് വർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട് ഇതിൽ. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ നടൻ ദുൽഖർ സൽമാൻ, ഈ ചിത്രം സ്വീകരിച്ച പ്രേക്ഷകാർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുന്നോട്ടു വന്നിരിക്കുകയാണ്.
“ഗുണ്ട ജയൻ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഗുണ്ടജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി.ധൈര്യമായി ടിക്കറ്റ് എടുത്തോളൂ…കണ്ടോളൂ, ചിരിച്ചോളൂ… പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്.. എന്ന് ഉപചാരപൂർവം ദുൽഖർ സൽമാൻ”, എന്നാണ് ദുൽഖർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരിക്കുന്നത്. എന്ന് ഉപചാരപൂർവം ദുൽഖർ സൽമാൻ”, എന്നാണ് ദുൽഖർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരിക്കുന്നത്.. എൽദോ ഐസക് കാമറ ചലിപ്പിച്ച്, കിരൺ ദാസ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിൽ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഉപചാരപൂർവം ഗുണ്ട ജയൻ നിർമ്മിച്ചത്.
