മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യുഎഇ

മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അനുവാദം നല്‍കി യുഎഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം. 900 കുട്ടികളില്‍ നടത്തിയ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറും.

കുട്ടികളില്‍ കൊവിഡ് ബാധ തടയാന്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്നും വാക്‌സിനെടുത്ത കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതിന്റെ ലക്ഷണങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്നും പരീക്ഷിച്ച് അറിയുന്നതിനു വേണ്ടിയായിരുന്നു യുഎഇ ആരോഗ്യ മന്ത്രാലയം മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇങ്ങനെ ക്ലിനിക്കല്‍ ട്രയലിന് വിധേയരായ കുട്ടികളില്‍ രാജകുടുംബത്തിലെ അംഗങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ ഒരുപോലെ പരീക്ഷണത്തിന് വിധേയരാവാന്‍ സന്നദ്ധരായി രംഗത്തെത്തിയിരുന്നു.

 

Read Previous

പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു: രാഹുല്‍ ഗാന്ധിക്കെതിരെ പോക്‌സോ നിയമലംഘനത്തിന് കേസ്

Read Next

പാലക്കാട് വേട്ടനായ്ക്കളുമായി ആയുധങ്ങള്‍ കൈയിലേന്തി നീങ്ങുന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍, ജനങ്ങള്‍ ഭീതിയില്‍