തിരുവനന്തപുരം ലുലു മാള്‍ പുതിയ ചരിത്രം കുറിക്കുന്നു ഇന്ന് മുതല്‍ ??

കേരളത്തിലാദ്യമായി 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളായി മാറാന്‍ തയ്യാറെടുക്കുകയാണ് തിരുവനന്തപുരം ലുലു മാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മാള്‍ 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ഷോപ്പിംഗ് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാന്‍ മാളിലെ ലുലുവിന്റെ എല്ലാ ഷോപ്പുകളിലും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് 50% ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് എന്ന ആശയം നടപ്പിലാക്കുന്ന ആദ്യ മാള്‍ ആണ് Lulu Mall Thiruvananthapuram. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിലെ ടെക്കികളുടെയടക്കം ദീര്‍ഘകാലത്തെ ആവശ്യം കൂടിയായിരുന്നു കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് വേണമെന്നത്. ഇതോടൊപ്പം ടൂറിസം വകുപ്പ് വിഭാവനം ചെയ്ത ട്രാവന്‍കൂര്‍ ഹൈറിറ്റേജ് പ്രോജക്ടിന് പ്രോത്സാഹനം നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ലുലു മാളിന്റെ നേതൃത്വത്തില്‍ ഇന്ന് നൈറ്റ് ഷോപ്പിംഗ് നടപ്പാക്കുന്നത്.

യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക. ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മാളിലെത്താനും കെഎസ്ആര്‍ടിസി സൗകര്യമൊരുക്കിയിട്ടുണ്ട്.

കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍ നിന്ന് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് തിരുവനന്തപുരം – ലുലു മാള്‍ റൂട്ടില്‍ ഈ സൗകര്യം ലഭിയ്ക്കുക. യാത്രക്കാര്‍ക്ക് ഈ സ്ഥലങ്ങളില്‍ നിന്ന് ഇരു ദിശകളിലേക്കുമുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളും നൈറ്റ് ഷോപ്പിംഗ് വേളയില്‍ യാത്രസൗകര്യമൊരുക്കും

 

Read Previous

രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ല; സ്വന്തം തീരുമാനം, പ്രസംഗം വളച്ചൊടിച്ചതില്‍ വലിയ വേദന: സജി ചെറിയാന്‍

Read Next

ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചതിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ കേസ് എടുത്തു