വീട്ടുകാര്‍ കാണാതെ വീടിനു മുന്നിലെ റെയില്‍വേ ട്രാക്കിലെത്തി, രണ്ടുവയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു

വര്‍ക്കല ഇടവയില്‍ രണ്ടുവയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു. അബ്ദുല്‍ അസീസ് – ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിനു മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് പോകുകയായിരുന്നു.

കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാക്കില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് എത്തിയപ്പോഴാണ് സാഹ്‌റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വര്‍ക്കല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ െപൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടുകാര്‍ കാണാതെ വീടിനു മുന്നിലെ റെയില്‍വേ ട്രാക്കിലെത്തി, രണ്ടുവയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു
Vinkmag ad

Read Previous

അരിക്കൊമ്പന്‍ കമ്പം ടൗണില്‍ , അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു,ഭീതിയോടെ ജനങ്ങള്‍

Read Next

‘മേല്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചു’; പാലക്കയം കൈക്കൂലി കേസില്‍ പ്രതി സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍

Most Popular