വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം അവരവുടെ വീടുകളിൽ തന്നെയാണ്, വീടുകളിൽ ജോലി ചെയ്തും മറ്റു ടാസ്കുളിൽ ഏർപ്പെട്ടും അവർ അവരുടെ സമയം ചിലവഴിക്കുന്നു, നടൻ ടോവിനോയും തന്റെ വീട്ടിൽ തന്നെയാണ് .
തീവണ്ടി എന്ന സിനിമയിൽ കൂടിയാണ് ടൊവിനോയുടെ ജീവിതം തന്നെ മാറിയത്, ഏറെ ഹിറ്റായിരുന്നു ചിത്രം, ചിത്രത്തിൽ പുകവലിക്ക് അടിമയായ ഒരു യുവാവ ആയിട്ടാണ് ടോവിനോ എത്തിയത്, തന്റെ സിനിമകളിൽ മകൾക്ക് ഏറെ ഇഷ്ടം തീവണ്ടി ആണെന്ന് ഇസ ഇപ്പോഴും പറയാറുണ്ട് എന്ന് ടോവിനോ പറയുന്നു, രണ്ടു മക്കൾ ആണ് ടോവിനോയ്ക്ക്, ഈ ഇടെയാണ് ടോവിനോയ്ക്ക് ആൺ കുഞ്ഞ് ജനിച്ചത്.
താരം തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോൾ തന്റെ മകൾ ഇസ തനിക്ക് തരുന്ന പണിയെ കുറിച്ച് ടോവിനോ പറഞ്ഞിരിക്കുകയാണ്. താനും അപ്പനും ഇരിക്കുന്ന സമയത്ത് ഞാൻ സിഗരറ്റ് വലിക്കുന്നത് അവൾ കണ്ടു എന്ന് അപ്പനോട് പറയും. ഇത് കേൾക്കുമ്പോൾ അപ്പൻ എന്നെ ഒരു നോട്ടമുണ്ട്. എന്നാൽ പിന്നീട് അവൾ പറയും സിനിമയിൽ ആണ് വലിക്കുന്നത് കണ്ടത് എന്ന് അപ്പോഴാണ് എന്റെ ശ്വാസം നീ വീഴുന്നത് എന്ന് ടോവിനോ പറയുന്നു.
യാഥാർത്ഥത്തിൽ ഞാൻ സ്മോക്കർ അല്ല ജീവിതത്തിൽ ഞാൻ പുക വലിക്കാറെ ഇല്ല അതുകൊണ്ടാണ് അപ്പൻ അത് കേൾക്കുമ്പോൾ എന്നെ നോക്കുന്നത് എന്ന് ടോവിനോ പറയുന്നു, ടോവിനോ ഇപ്പോൾ സിനിമകൾ കൊണ്ട് വളരെ ഏറെ തിരക്കിലാണ് താരം, ഒരു സിനിമ കഴിയുമ്പോൾ മറ്റൊന്ന്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. നായകനായി മാത്രമല്ല അതിഥി താരമായും ടൊവിനോ എത്താറുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.
