തനിക്ക് ഇഷ്ടമല്ലാത്ത വിവാഹത്തിന് തന്നെ നിര്ബന്ധിക്കുന്നു എന്നും അതുമായി ബന്ധപ്പെട്ട് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നു എന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്.കുംകും ഭാഗ്യ എന്ന പരമ്പരയിലെ നടിയാണ് തൃപ്തി ശംഘ്ധര്‍. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആണ് തൃപ്തി ശംഘ്ധര്‍ അച്ഛനെത്തിന്റെ പരാതി ഉന്നയിച്ചത്. രാം രത്തന്‍ ശംഘ്ധര്‍ ആണ് തൃപ്തിയുടെ അച്ഛൻ.
പത്തൊൻപത് വയസ്സായ തന്നെ അച്ഛൻ ഇരുപത്തിയെട്ടു വയസ്സുള്ള ആളെ വിവാഹം ചെയ്യുവാൻ നിർബന്ധിക്കുന്നു എന്ന് നിരന്തരമായി ഇത് പറഞ്ഞു തന്നെ ശല്യം ചെയ്യുന്നു എന്നുമാണ് തൃപ്തി പറയുന്നത്, വിവാഹത്തിന് എതിർത്ത എന്നെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട് എന്ന് തൃപ്തി പറയുന്നു. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു.
മർദ്ദനത്തിൽ തനിക്ക് പരിക്കുകൾ പറ്റിയെന്നും, തന്റെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ താരം വീഡിയോയിൽ കാണിക്കുകയും ചെയ്തു. മുംബൈയിലേക്ക് പോരുന്നതിനു മുമ്ബ് തനിക്ക് തന്ന പണവും അച്ഛന്‍ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. ഇതുമായി ബന്ധപ്പെട്ടു താൻ വീട് വിട്ട് ഇറങ്ങിയെന്നും, ‘അമ്മ ഇപ്പോൾ തന്റെ ഒപ്പമാണെന്നും തൃപ്തി പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.
https://www.instagram.com/p/CEUVRm6HBGS/?utm_source=ig_web_button_share_sheet
