അഞ്ചു മണിക്കൂര്‍ നീണ്ട തെരച്ചില്‍, അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; ദുരന്ത ഭൂമിയായി തൊടുപുഴ

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചിറ്റടിച്ചാലില്‍ സോമനും കുടുംബവുമാണ് മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാല് മണിയോടെ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് അതിതീവ്രമഴയാണ് ഇന്നലെ പെയ്തത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഞ്ച് പേരും മരണത്തിന് കീഴടങ്ങി. തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

 

Read Previous

ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മണ്ടനല്ല; കുട്ടികള്‍ കളിക്കുന്ന ഫോണും ടാബും പിടിച്ചെടുത്തു; ഷോണ്‍ ജോര്‍ജ്

Read Next

കോടിയേരി ഇന്ന് ചെന്നൈയിലേക്ക്; മന്ത്രി കൃഷ്ണന്‍കുട്ടിയെയും ചികിത്സയ്ക്കായി അപ്പോളോയില്‍ പ്രവേശിപ്പിക്കും