ഇത് സിദ്ദിഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും റിപബ്ലിക്കാണ്; റിപബ്ലിക്ക് ദിന സന്ദേശത്തില്‍ മഹുവ മൊയ്ത്ര

ബിജെപി സര്‍ക്കാര്‍ തടങ്കലിലാക്കിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ കരിനിയമം ചുമത്തി അഴിക്കുള്ളിലടച്ച വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ റിപബ്ലിക്ക് ദിന സന്ദേശം.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ ട്വീറ്റ്.

‘നമ്മുടെ റിപബ്ലിക്കിന് ജന്മദിനാശംസകള്‍. എന്നാല്‍ ഇത് സിദ്ദിഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും കൂടി റിപ്പബ്ലിക്കാണ്,’ എന്നാണ് മഹുവ ട്വിറ്ററില്‍ പങ്കുവെച്ചിരുക്കുന്നത്

അതേസമയം, ഹിന്ദുത്വ വാദികള്‍ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെ രംഗത്തെത്തി.

 

 

Read Previous

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്

Read Next

പോക്കറ്റില്‍ വെച്ച മൊബൈല്‍ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥിക്ക് പരിക്ക്