ത്രിശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള ദൃശ്യങ്ങൾ കണ്ടാൽ കള്ളന്മാരെ മാത്രം ഭയന്ന് ജീവിച്ചാൽ പോരാ എന്ന് മനസ്സിലാകും. രാത്രി കാലങ്ങളിൽ തങ്ങളുടെ വീട്ടിൽ ആരോ വരുന്നുണ്ടെന്ന ധാരണ വീട്ടുകാർക്ക് ഉണ്ടായിരുന്നു എന്നാൽ അത് കള്ളൻ അല്ല എന്ന് കഴിഞ്ഞ ദിവസം സി സി ടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ആണ് അവർക്ക് മനസ്സിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കള്ളന്മാരുടെ ശല്യം കൂടി വരുന്നത് കൊണ്ടാണ് വീട്ടിൽ സിസി ടിവി വെച്ചത്. വീട്ടിലെ യുവതി പുറത്ത് വിട്ട ചിത്രങ്ങളിൽ കൂടിയാണ് സംഭവം എല്ലാവരും അറിഞ്ഞത്.
രാത്രി വീടിനു പുറത്ത് ആരോട് ഉണ്ടെന്ന് മനസ്സിലാക്കിയ വീട്ടുകാരെ സിസി ടിവി പരിശോധിച്ചപ്പോൾ ആണ് നഗ്‌നയായി നിൽക്കുന്ന ഇയാളെ കണ്ടത്, ഉടൻ തന്നെ അയലത്തെ വീട്ടുകാരെ വിളിച്ചു ഇവർ വന്നപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇതിനു മുൻപും ഇയാൾ വീട്ടിൽ എത്തിയിട്ടുള്ളതായി യുവതി പറയുന്നു, മാന്യമായി വേഷം ധരിച്ചെത്തുന്ന ഇയാൾ പിന്നീട് നഗ്നനായി മാറുകയാണ് ചെയ്യുന്നത്, ബെഡ്‌റൂമിനും ബാത്റൂമിനും അടുത്തയാണ് ഇയാൾ കാണുക. കണ്ടാൽ നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരു വ്യക്തിയാണ്. എന്നാൽ ഇയാൾ എവിടെ നിന്ന് വരുമെന്നോ എങ്ങോട്ട് പോകുമെന്നോ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കടപ്പാട് : Scene Contra
