കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡര്‍മാര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.

 

Read Previous

ഒമിക്രോണ്‍: ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

Read Next

അസമിലെ വിദ്യാര്‍ഥി നേതാവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍