ഭാര്യ സ്വന്തം അമ്മയെ കാണുവാൻ പോകുന്നതിൽ അനിഷ്ടം തോന്നിയ മരുമകൻ അമ്മായമ്മയെ കഴുത്തറുത്ത് കൊന്നു, മുംബൈയിലെ തലോജ സെക്ടർ 11ലാണ് ആണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം ഉണ്ടായിരിക്കുന്നത്. നാൽപ്പത്തിയഞ്ച് കാരിയായ രേഖ ശർമ്മ ആണ് മരുമകന്റെ ഈ അരുംകൊലക്ക് ഇരയായത്. നാടിനെ മുഴുവൻ നടുക്കിയ സംഭവം ആയിരുന്നു ഇത്, കൊലക്കേസിൽ രേഖയുടെ മരുമകൻ പ്രഫുൽ സിയാലി എന്ന ഇരുപത്തിയെട്ടുകാരനെ പോലീസ് അറസ്റ് ചെയ്തു. രേഖയുടെ ഇളയ മകളെയാണ് പ്രഫുൽ വിവാഹം ചെയ്തിരിക്കുന്നത്, പ്രഭുലിന്റെ ഭാര്യ ഗർഭിണി ആയിരുന്നു, മകൾ തന്റെ ഭാര്യ ഇടക്കിടക്ക് അവളുടെ അമ്മയെ കാണുവാൻ പോകുന്നത് പ്രഭുലിനെ ഏറെ ചൊടിപ്പിച്ചു, പല തവണ ഇയാൾ ഭാര്യയെ ഇതിൽ നിന്നും വിലക്കി, എന്നാൽ ഭാര്യ ഇത് വക വെക്കാതെ വീണ്ടും അമ്മയെ കാണുവാൻ പോകുക ആയിരുന്നു.
താൻ എത്ര പറഞ്ഞിട്ടും ഭാര്യ അത് അനുസരിക്കാത്തതിൽ കോപിതനായ പ്രഭുൽ അമ്മായമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുക ആയിരുന്നു. രണ്ട് വർഷം മുൻപ് ആയിരുന്നു ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ ആയ പ്രഫുലും രേഖയുടെ മകളും തമ്മിലുള്ള വിവാഹം.
രേഖയുടെ കൊലപാതക ശേഷം കേസെടുത്ത പോലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിറ്റി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃഷ്യങ്ങളിൽ നിന്ന്നും റെയിൻ കോട്ട് ധരിച്ച ഒരാൾ രേഖയുടെ വീട്ടിലേക്ക് പോകുന്നത് പോലീസ് കണ്ടു, പോയി അല്പം കഴിഞ്ഞ് അയാൾ തിരികെ വരുന്നതും ദൃശ്യത്തിൽ ഉണ്ടായിരുന്നു, ഇതുമായി ബന്ധത്തപ്പെട്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയുകയും കോൾ രേഖകൾ പരിശോധിക്കുകയും ചെയ്തു.
അന്വേഷണത്തിനിടയിൽ ആണ് രേഖയുടെ മരുമകൻ പ്രഭുവിലേക്ക് പോലീസിന്റെ സംശയം നീളുന്നത്. ദൃശ്യത്തിൽ കണ്ട റെയിൻ കോട്ട് ധരിച്ചെത്തിയ ആൾ പ്രഭുൽ തന്നെയാണെന്ന് പോലീസിന് വ്യക്തമായി. അങ്ങനെ ഇയാളെ ചോദ്യം ചെയ്തപ്പോൾ ആണ് ആരും കൊലയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ പുറത്ത് വന്നത്. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. കൊലയ്ക്കു ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.
