സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്; രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം എന്നിവ പരിഗണനയില്‍

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് 3.30 ന് ചേരുന്ന ഉന്നതതല യോഗത്തിലുണ്ടാകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാത്രികാല കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്.

Read Previous

ഇന്ത്യയുടെ സിഎഎ നിയമം ന്യൂനപക്ഷ വിരുദ്ധം; മോദി സര്‍ക്കാറിന്റെ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

Read Next

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍