26 C
Kerala
Wednesday, August 12, 2020

എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രം; താന്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ് ആര്‍ പി

സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെറുപ്പത്തില്‍ ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി ശ്രീകുമാര്‍ എഴുതിയ ‘രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും’ എന്ന ലേഖനത്തില്‍ പറയുന്നു.അതേ സമയം പതിനാറാം വയസുവരെ താന്‍ ആര്‍ എസ് എസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായിരാമചന്ദ്രന്‍ പിള്ളപറഞ്ഞു.

‘ആര്‍.എസ്. എസ് ശാഖയുമായി 16 വയസിനു മുമ്പ് രണ്ട് വര്‍ഷം ബന്ധമുണ്ടായിരുന്നു. 16-ാം വയസ്സില്‍ ഭൗതികവാദിയായി. ദേശീയവാദത്തെക്കാള്‍ സാര്‍വ്വദേശീയതയാണ് നല്ലതെന്ന് തീരുമാനിച്ച് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞു. 18-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം കിട്ടി. പല ആശയങ്ങളിലുള്ളവരും അന്ന് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞത് പാര്‍ട്ടിയുടെ കരുത്തിന്റെ തെളിവാണ്’ എസ്.ആര്‍.പി പറഞ്ഞു.

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്ന് ലേഖനം പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്‌നേഹിച്ചിരുന്നുവെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. കെഎസ്യു കളിച്ചു നടന്ന രമേശിന് നേരെ അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ലേഖനം പറയുന്നു.

‘കോടിയേരി ആര്‍എസ്എസ് എന്ന് പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍ ശങ്കറിനെയും എസ് രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റ് കേരള ഗാന്ധി കെ കേളപ്പന്‍ അവസാന കാലത്ത് ആര്‍എസ്എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മ്മയില്ലങ്കിലും കോടിയേരിക്ക് അറിയാമല്ലോ’യെന്നും ജന്മഭൂമി ലേഖനം പറയുന്നു.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news