
അട്ടപ്പാടിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വിചാരണ അട്ടിമറിക്കാന്‍ ആസുത്രിത നീക്കം. നാലുവര്‍ഷമായിട്ടും വിചാരപോലും തുടങ്ങാതെ പ്രതികള്‍ക്ക് സംരക്ഷമൊരുക്കുകയാണ് സര്‍ക്കാര്‍. സ്പെഷല്‍ പബ്ലിക് പ്രോസ്യുകൂട്ടര്ക്ക് നല്ക്കാന് പണമില്ലെന്ന കാരണത്താല്‍ തുടക്കത്തില്‍ തന്നെ കേസിന്റെ വിചാരണ പ്രതിസന്ധി നേരിട്ടു.
പിന്നാലെ വന്ന പബ്ലിക് പ്ലോസിക്യുട്ടര് കേസില്‍ നിന്ന് പിന്മാറി തുടര്‍ന്ന് നിയമിച്ച സ്പെഷല്‍ പ്രോസിക്യുട്ടറാകട്ടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി പിന്‍വാങ്ങാന്‍ ഒരുങ്ങുകയുമാണ്. ശക്തമായ തെളിവുകളുള്ള കേസില്‍ പ്രതികളെ രക്ഷിക്കാന്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രാസിക്യൂട്ടര്മാരുട പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതോടെ കോടതിയും അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.
അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ഇന്നലെ ചോദിച്ചു. മണ്ണാര്‍ക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല.ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.
സിപിഎമ്മിന്റെ പ്രദേശിക നേതാക്കളുള്‍പ്പെടെ പ്രതികളായ കേസില്‍ വന്‍ അട്ടിമറിയാണ് തുടരെ തുടരെ സംഭവിക്കുന്നത്.
അതേ സമയം അട്ടപ്പാടി മധു കൊലക്കേസില്‍ അനീതി തുടരുന്നെന്ന് കുടുംബം ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു. കേസില്‍ വിചാരണ വൈകുന്നതില്‍ നിരാശയെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പോസിക്യൂട്ടര്‍ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. പോസിക്യൂട്ടറേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല.
2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോല്‍ണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.