കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെ ലഡാക്കില്‍ നിന്നും അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികനെ അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ലഡാക്കിലെ ജോലി സ്ഥലത്തേക്ക് പോയ ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപികരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്.

 

Read Previous

സിപിഐയില്‍ നിന്ന് അഡ്വ. എ ജയശങ്കറിനെ ഒഴിവാക്കി

Read Next

പാനൂരില്‍ ആര്‍എസ്എസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു