ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വന്തം ശരീരം വിഴുങ്ങുന്ന പാമിന്റെ ചിത്രമാണ് വൈറലാകുന്നത്. സ്വന്തം ശരീരം ഇരയാണെന്ന് കരുതിയാണ് പാമ്പ് സ്വന്തം ശരീരം അകത്താക്കിയത്. വാലുമുതൽ ശരീരത്തിന്റെ പകുതി ഭാഗം വരെ പാമ്പ് വിഴുങ്ങിയിട്ടുണ്ട്. ഈ പാമ്പിന്റെ അടുത്തുണ്ടായിരുന്നു യുവാവ് കാരണം ആണ് പാമ്പ് രക്ഷപെട്ടത്.ചില പാമ്പുകൾ സ്വന്തം ശരീരം ഇങ്ങനെ വിഴുങ്ങുൻ ശ്രമിക്കാറുണ്ട്.
പാമ്പ് സ്വന്തം ശരീരം കഴിച്ച് കഴിഞ്ഞാൽ കുറച്ച് കഴിയുമ്പോൾ ഹനരസത്തിന്റെ പ്രവർത്തനത്താൽ ദഹിച്ചു തുടങ്ങും, അങ്ങനെ [പാമ്പിന് ജീവൻ നഷ്ടമാകും. എന്നാൽ പാമ്പിന്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു യുവാവ് പാമ്പിന്റെ വായിൽ ദ്രവ രൂപത്തിൽ ഉള്ള എന്തോ പുരട്ടികൊടുത്തു. അങ്ങനെ ശരീരം വായ്‌ക്കകത്താക്കിയ പാമ്പ് അത് പുറത്തേക്ക് ഛർദ്ധിക്കുക ആയിരുന്നു. ഇതോടെ പാമ്പിന് അതിന്റെ ജീവൻ തിരികെ ലഭിക്കുക ആയിരുന്നു. ഇതേപ്പറ്റി വിദഗ്ദർ പറയുന്നത് ഇരയാണെന്നു തെറ്റിധരിച്ചോ കടുത്ത സമ്മർദത്തിൽ അകപ്പെടുമ്പോഴോ ആണ് പാമ്പുകൾ സ്വന്തം ശരീരം വിഴുങ്ങുന്നത് എന്നാണ്.
