ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മണ്ടനല്ല; കുട്ടികള്‍ കളിക്കുന്ന ഫോണും ടാബും പിടിച്ചെടുത്തു; ഷോണ്‍ ജോര്‍ജ്

നടന്‍ ദിലീപിന്റെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ താന്‍ മണ്ടനല്ലെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ദിലിപുമായി അടുത്ത ബന്ധമുണ്ട്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും ഇല്ലെന്ന് ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുവാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്. അത്രയും മണ്ടത്തരം ആരെങ്കിലും കാണിക്കുമോ?. താന്‍ ഒരു അഭിഭാഷകനല്ലേ?. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് ദിലീപിന് എന്താണ് ഗുണമെന്നും ഷോണ്‍ ചോദിച്ചു. ക്രൈംബ്രാഞ്ച് തന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിള്ളേര് കളിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകളും, കേടായ ഒരു ടാബും, കാറില്‍ പാട്ടുകേള്‍ക്കുന്ന പെന്‍്രൈഡവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തതായും ഷോണ്‍ പറഞ്ഞു

ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്സാപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പിസി ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഈ കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഫോണ്‍ നഷ്ടപ്പെട്ടതായി 2019 ല്‍ തന്നെ പരാതി നല്‍കിയിരുന്നതായി പിസി ജോര്‍ജ് പറഞ്ഞു. ഇന്ന് രാവിലെ 7:15നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പിസി ജോര്‍ജിന്റെ വീട്ടിലെത്തിയത്.

മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും എതിര്‍ത്തു. ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് റെയ്ഡ്. ഈ ഗ്രൂപ്പില്‍ നിന്ന് ഷോണ്‍ ജോര്‍ജിന്റെതെന്ന പേരിലുളള സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചിരുന്നു. പ്രമുഖരുടെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Read Previous

സ്ലോ പോയിസണിങ്ങ് ഗൂഗിളില്‍ തിരഞ്ഞു; കുന്നംകുളത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങി; പല തവണ ആഹാരത്തില്‍ ചേര്‍ത്തു നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍

Read Next

അഞ്ചു മണിക്കൂര്‍ നീണ്ട തെരച്ചില്‍, അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; ദുരന്ത ഭൂമിയായി തൊടുപുഴ