തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്കൊപ്പം ജീവിക്കുകയാണ് ശിൽന സുധാകർ. വളരെ പെട്ടെന്നായിരുന്നു സുധാകറിനെ മരണം തട്ടിയെടുത്ത്, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമാണ് ശിൽനക്ക് കൂട്ട്. ഇപ്പോൾ തന്റെ കുട്ടികൾക്കൊപ്പം തന്റെ പിറന്നാളുകൾ ആഘോഷമാക്കുകയാണ് ശിൽന.
പിറന്നാൾ ദിനത്തിൽ ശിൽന പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്
മുൻപൊക്കെ പിറന്നാൾ എന്ന് പറയുന്നത് ഏറ്റവും വെറുക്കുന്ന ദിവസമാണ് ,
ഒരു വയസ്സ് കൂടുന്നു.. അന്ന് വിഷാദത്തിന്റെ ഏറ്റവും മൂർധന്യത്തിൽ ആയിരിക്കും
ആരോടും മിണ്ടാതെ ആരു വിളിച്ചാലും എടുക്കാതെ സ്വയം വെറുക്കപ്പെട്ടു മറ്റേതോ ലോകത്തിൽ എത്തിച്ചേരുമായിരുന്നു.പ്രസവിക്കാനുള്ള ചാൻസ് കുറയുന്നു എന്നത് തന്നെ കാരണം. 35 വയസ്സ് കഴിഞ്ഞാൽ പിന്നെ പ്രസവം കോംപ്ലിക്കേറ്റഡ് ആവുമെന്നാണ് വെപ്പ്..
പറഞ്ഞു പറഞ്ഞു മാനസിക സമ്മർദം ഉണ്ടാക്കുന്ന ഒരു കൂട്ടർ എല്ലാ കുടുംബത്തിന് ചുറ്റിലും ഉണ്ട്..
23 ആം വയസിൽ മാഷ്ടെ കയ്യും പിടിച്ചു ഇറങ്ങിയതാണ് ഞാൻ..
കുറെ കാലം ,കുട്ടികൾ ഒന്നുമായില്ലേ എന്ന് ചുറ്റിലുമുള്ളവർ ചോദിച്ചു നടന്നു.
പിന്നെ ഉമ്മിണി വിവാഹിതയായപ്പോൾ എന്നെ വിട്ടു ,അവൾക്കു വിശേഷമൊന്നുമായില്ലേ എന്നായി പിന്നത്തെ ചോദ്യങ്ങൾ.. ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു അനുഭവം എന്നെ പഠിപ്പിച്ചു. ആർക്കാണ് കുഴപ്പം എന്ന് ചോദിക്കുന്നവരോട് എനിക്ക് തന്നെയാണ് കുഴപ്പം എന്ന് പറയാൻ ഞാൻ പാകപ്പെട്ടു.. അത് കേൾക്കുമ്പോൾ മുന്നിലിരിക്കുന്നവരുടെ മുഖത്തൊരു നിർവൃതി ആണ്..
മനസ്സിൽ പുച്ഛിച്ചു കൊണ്ട് അതും പലവട്ടം തള്ളിക്കളഞ്ഞിട്ട്ണ്ട്..36 ആം വയസിലാണ് അമ്മുലുനേം കുഞ്ചുമണിയേയും ഞാൻ പ്രസവിക്കുന്നത് ,ഒരു കോംപ്ലിക്കേഷനും എനിക്കുണ്ടായിട്ടില്ല.മാഷ് കൂടെ ഇല്ലാത്തതിന്റെ മാനസിക സമ്മർദമൊഴിച്ചു മറ്റൊന്നും .
പ്രസവിക്കുന്ന അന്ന് രാവിലെയും ആവോളം ശർദിച്ച ശേഷമാണ് തിയേറ്ററിൽ കയറ്റിയത്..പറഞ്ഞു വരുന്നത് പ്രായം ഒന്നിനും ഒരു തടസ്സമേയല്ലെന്നാണ്.. നമ്മള് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല..പ്രായം അതിന്റെ വഴിക്കു പോവും ,നമ്മൾ മറ്റേ വഴിയിലൂടെ കൂസാതെ നടന്നു പോവും ,അല്ല പിന്നെ.ഇപ്പൊ പിറന്നാൾ സന്തോഷത്തിന്റേതാണ്..
ഉള്ളാലെ കരുതും പൊയ്‌പോവുന്ന ഓരോ വർഷവും മാഷിലെക്കുള്ള
ദൂരം കുറയ്ക്കുന്നു എന്ന് ❤️ചിന്നിപ്പെണ്ണിനുള്ള കബനിക്കുട്ടിയുടെ സ്പെഷ്യൽ പിറന്നാൾ വരയും , അമ്മുന്റേം കുഞ്ചുവിന്റെയും കേക്കും ആണ് ചിത്രത്തിൽ..
