നടി നർത്തകി എന്നീ മേഖലകളിൽ ഏറെ പ്രശസ്തയാണ് ഷംന കാസിം, മലയാളത്തിലും അന്യ ഭാഷകളിലും താരം സജീവമാണ്, അഭിനയത്തേക്കാൾ നൃത്തത്തിലൂടെ ആണ് ഷംന ഏറെ ശ്രദ്ധിക്കപ്പെട്ടത്, ഇടയ്ക്കിടക്ക് മേക്ക് ഓവർ നടത്തി ഷംന എത്താറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് താരത്തിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു അതിൽ തനിക്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. ഞാൻ കാരണം, ;ഒരാളുടെ ആദ്യ രാത്രി കുളമായിട്ടുണ്ട് എന്ന് താരം പറയുന്നു.
തന്റെ കുട്ടിക്കാലത്തു നടന്ന ചില തമാശകൾ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കേയാണ് ഷംന ഈ കാര്യം തുറന്നു പറഞ്ഞത്. നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യദിനം രാത്രിയില്‍ ഇത്താത്തയുടെ കട്ടിലില്‍ കയറി കിടക്കുകയായിരുന്നു. ഇക്കാക്കയുടെ കിളി പോവുകയായിരുന്നു ഇത് കണ്ട്. എല്ലാവരും വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവിടെത്തന്നെ കിടക്കുകയായിരുന്നു ഞാനെന്ന് താരം പറയുന്നു.ഞങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിനാല്‍ നിന്റെ ആദ്യരാത്രിയും കുളമാക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് താരം ഓര്‍ത്തെടുക്കുന്നു.
ഉമ്മ വരെ വന്ന് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ മാറിയിരുന്നില്ല. ഇരുവരുടേയും നടുവിലായിരുന്നു അന്ന് കിടന്നത്. ആ സമയത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് ചെയ്തിരുന്നു. ഇക്കാക്ക ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ട്.
വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നുണ്ട്. വിവാഹ ശേഷം അഭിനയവും പാട്ടുമൊക്കെ അവസാനിപ്പിക്കണമെന്നാണ് പലരും പറയുന്നത്. കരിയറിനെ ഇഷ്ടപ്പെടുന്ന, പോത്സാഹിപ്പിക്കുന്ന ഒരാളെയാണ് താന്‍ തേടുന്നതെന്ന് താരം പറയുന്നു. വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ഇക്കാര്യം. നോര്‍ത് ഇന്ത്യക്കാരന്‍ വരനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു.
