മലയാളത്തിന് തമിഴിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ അടുത്തിടെ താരത്തിനുണ്ടായ മോശം അനുഭവത്തിൽ നിന്നും താരവും കുടുംബവും ഇന്നും മോചിതർ ആയിട്ടില്ല.
താരത്തിനെ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും പൂർണമായി മുക്തർ ആകാൻ താരത്തിനും കുടുംബത്തിനും ഇന്നും കഴിഞ്ഞിട്ടില്ല. ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നു എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷംന. ഞാന്‍ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കില്‍ ഞാന്‍ ആറ് പ്രസവിക്കുമെന്ന്. അപ്പോള്‍ മമ്മ പറയും, ‘പറയാന്‍ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്ബോള്‍ കാണാം’ എന്ന്. ഞാന്‍ വളരെ സീരിയസായാണ് പറയുന്നത്.
ഗര്‍ഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഉറപ്പായും ഞാന്‍ ആറ് പ്രസവിക്കും. മമ്മിയെ പിന്നിലാക്കും. എന്നാണ് ഷംന പറയുന്നത്. തമിഴിൽ ഷംനയെ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിൽ തന്നെ നിരവധി സിനിമകളിൽ നിന്നും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. പല സിനിമകളുടെയും ഷൂട്ടിങ് തുടങ്ങാൻ ഇരിക്കെയാണ് ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നത്.കണ്ണൂര്‍ തയ്യിലാണ് ഷംനയുടെ കുടുംബം. ഞാൻ ഒരു കലാകാരിയാകണം എന്നത് മമ്മിയുടെ ആഗ്രഹം ആയിരുന്നു എന്ന് താരം പറയുന്നു.
ഡാന്‍സ് പഠിച്ച് തുടങ്ങിയ കാലം മുതല്‍ അമ്ബലത്തിന്റെയും പള്ളികളുടെയും പരിപാടികളില്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവര്‍ക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാന്‍. ഓര്‍മ വെച്ച നാള്‍ മുതല്‍ എല്ലാ നോമ്ബും എടുത്തിട്ടുണ്ട്. നോമ്ബ് കാലമായാല്‍ മറ്റൊരു ഷംനയാണ് ഞാന്‍ എന്നും താരം വ്യകതമാക്കുന്നു.
