Connect with us

Hi, what are you looking for?

Film News

പിച്ചച്ചട്ടിയിലും കയ്യിട്ടുവാരുന്ന ഇത്തരം വൈറസുകളെ അകറ്റിനിർത്തണം; വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ, നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു, തന്റെ നിലപാടുകൾ തുറന്നു പറയുകയും അതി;ൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന ആളാണ് ഷമ്മി തിലകൻ. സർക്കാരിന്റെ ഓണകിറ്റുമായി ബന്ധത്തപ്പെട്ടു ഇപ്പോൾ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

ഷമ്മിയുടെ കുറിപ്പിലൂടെ:

മാവേലി_നാടുവാണീടുംകാലം മാനുഷരെല്ലാരും_ഒന്നുപോലെ..! ആമോദത്തോടെ_വസിക്കുംകാലം ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും കള്ളവുമില്ലചതിയുമില്ലാ..; എള്ളോളമില്ലാ_പൊളിവചനം..!

എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..! എന്നാല്‍..; ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..! കേട്ടിട്ടില്ലേ..? #കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല..!? ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?

അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചില്‍..! ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്സ്മെന്‍റിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?

ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച്‌ ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..! ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..! ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്‍റിലേറ്ററില്‍ കേറേണ്ടി വരും..!

#ജാഗ്രതൈ. #ലാല്‍സലാം…

https://www.facebook.com/shammythilakanofficial/posts/3091496424252083?__cft__[0]=AZXLvGviJNtfqfFkdL40ar8vlwYgzkgqkrKicv_WMhoFupbfMjHG1NdzAnyJCVyZSCXrmYJ5ASZcZ4awxoJ8C1ReHTrKweNYt02GpIq84wXW9crtdFmCHMFE5MLmEdLXGhsTtpiE606BgXp5lRsRISboACJhNi37wj8Lv5vJbHG9iA&__tn__=%2CO%2CP-R

 

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...