തമിഴകത്തെ പ്രധാന താരജോഡികളിൽ ഒന്നാണ് അജിത്തും ശാലിനിയും, വിവാഹ ശേഷം ശാലിനി സിനിമ ഉപേക്ഷിക്കുകയായിരുന്നു, പിന്നീട് നല്ല അവസരങ്ങൾ വന്നെങ്കിലും താരം അത് സ്വീകരിച്ചില്ല. മാതൃക ദമ്ബതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ആരാധകര്‍ തലയെന്ന പേരിലാണ് അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്. അജിത്തിനും ശാലിനിക്കും ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകര്‍. താരജാഡകളില്ലാതെ തനിസാധാരണക്കാരായാണ് ഇവരുടെ ജീവിതം. ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെങ്കിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ അജിത്തിന് നല്‍കുന്നത്. തലയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ശാലിനിയുടെ പിറന്നാളും മക്കളുടെ പിറന്നാളുമൊക്കെ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്.
അജിത്തും ശാലിനിയും വിവാഹിതരായിട്ട് 20 വര്‍ഷമായിരിക്കുകയാണ്. അനിയത്തിപ്രാവിലൂടെയായിരുന്നു ശാലിനി നായികയായത്. കുഞ്ചാക്കോ ബോബനെയായിരിക്കും ശാലിനി വിവാഹം ചെയ്യുന്നതെന്ന ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അജിത്തുമായുള്ള പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന് അന്നേ അറിയാമായിരുന്നു. നായികയായി തിളങ്ങുന്ന നില്‍ക്കുന്ന സമയത്തായിരുന്നു ശാലിനി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പതിവ് പോലെ അഭിനയം നിര്‍ത്തി ഉത്തമകുടുംബിനിയായി മാറുകയായിരുന്നു താരം.
ഇപ്പോൾ വിവാഹശേഷം താൻ സിനിമകൾ ഒഴിവാക്കിയതിന് കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാലിനി അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്‌പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും.എന്റെ ഇഷ്‌ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. ” ശാലിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .
അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു ശാലിനിയും അജിത്തും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. അബദ്ധവശാല്‍ ശാലിനിയുടെ കൈയ്യില്‍ അന്ന് മുറിവേറ്റിരുന്നു. അജിത്തിന്റെ കൈയ്യിലിരുന്ന കത്തി കൊണ്ടായിരുന്നു മുറിവുണ്ടായത്. ഈ സംഭവത്തില്‍ അജിത്തിന് വലിയ വിഷമവുണ്ടായിരുന്നു. വേദനയെടുത്ത കരയുകയായിരുന്ന ശാലിനിയെ കണ്ടപ്പോള്‍ സങ്കടമായിരുന്നു. താന്‍ കാരണമാണല്ലോ ഈ മുറിവുണ്ടായതെന്ന കുറ്റബോധവുമുണ്ടായിരുന്നു. ആ കുറ്റബോധമായിരുന്നു പിന്നീട് പ്രണയമായി മാറിയത്. പ്രണയത്തെക്കുറിച്ച് പറയാന്‍ അജിത്തിന് പേടിയായിരുന്നു. സമാനമായ അവസ്ഥയിലൂടെയായിരുന്നു ശാലിനിയും കടന്നുപോയത്. പ്രണയം പറഞ്ഞപ്പോള്‍ താരവും സമ്മതം മൂളുകയായിരുന്നു. വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
