മാലിക് സിനിമയിലൂടെ പ്രദേശവാസികളെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം; ബീമാപള്ളിയില്‍ എസ്ഡിപിഐ പ്രതിഷേധം

ബീമാപള്ളി പ്രദേശവാസികളെ മാലിക് സിനിമയിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി എസ്ഡിപിഐ ബീമാപള്ളി സിറ്റി കമ്മിറ്റി. ബീമാപള്ളി പോലിസ് വെടിവെയ്പ് അന്വേഷിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരപരാധികള്‍ക്ക് അര്‍ഹമായ സഹായം നല്‍കുക, കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും പാര്‍ട്ടി പ്രതിഷേധ പരിപാടിയില്‍ ഉയര്‍ത്തി.

ബീമാപള്ളിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ എസ്ഡിപിഐ ബീമാപള്ളി സിറ്റി കമ്മിറ്റി പ്രസിഡന്റ് ജഹാംഗീര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കുന്ന, സഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപമാണ് പോലിസും ഭരണകൂടങ്ങളും കാലങ്ങളാണ് അനുവര്‍ത്തിക്കുന്നത്. എല്ലാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി ബീമാപള്ളിയെ ചിത്രീകരിക്കുന്ന രീതിയാണ് മാലിക് സിനിമയിലും കാണുന്നതെന്ന് എ ഇബ്രീംകുട്ടി പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ്, മുത്തലിഫ് മൗലവി, ബീമാപള്ളി ഹക്കീം, സുബൈര്‍, അഫ്സല്‍ ബീമാപള്ളി എന്നിവര്‍ പങ്കെടുത്തു.

 

Read Previous

മൂക്കുകൊണ്ട് ആറടി വലിപ്പത്തില്‍ സൂര്യയെ വരച്ച് ഇന്ദ്രജിത്ത് !

Read Next

ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം; ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും