ദക്ഷിണ കൊറിയയിൽ വെച്ച് ഇടുക്കി വിദ്യാർത്ഥി ശരീരം കുഴഞ്ഞു വീണു മരിച്ചു, ഇടുക്കി ചെറുതോണിയിലെ മണിമലയിൽ ഷെർലിയുടെയും ജോസിന്റെയും മകൾ ലീജക്കാണ് ഈ ദാരുണ മരണം ഉണ്ടായത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു ലീജക്ക്, കഴിഞ്ഞ നാലുവർഷമായി ലീജ ദക്ഷിണ കൊറിയയിൽ ആണ്, അവിടെ ഗവേഷക വിദ്യാർത്ഥിയാണ് ലീജ. കഴിഞ്ഞ ഫെബ്രുവരിയിൽ ലീജ നാട്ടിൽ എത്തിയിരുന്നു, പിന്നീട് കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് ലീജക്ക് തിരികെ പോകുവാൻ സാധിച്ചില്ല.
നാട്ടിൽ ആയിരുന്ന ലീജ കഴിഞ്ഞ മാസം ആറിനായിരുന്നു തിരികെ പോയത്. ലീജയുടെ വിസ സെപറ്റംബറിൽ തീരുന്നതിനാൽ വിസ പുതുക്കുന്നതിനും കൂടി വേണ്ടി ആയിരുന്നു മടക്കം. കൊറിയയിൽ എത്തി ലീജ പതിനാലു ദിവസം ക്വാറന്റൈനിൽ ആയിരുന്നു. ഇതിനിടെ ലീജക്ക് കടുത്ത ചെവി വേദനയും പുറം വേദനയും അനുഭവപ്പെട്ടു, എന്നാൽ ലീജക്ക് വിദഗ്ധ ചികിത്സ ഒന്നും തന്നെ കിട്ടിയില്ല. ക്വാറന്റൈൻ കഴിയുന്നതിന് മുൻപ് അസുഖം അസുഖം ബാധിച്ചതിനാൽ ആശുപത്രയിൽ എത്തി ചികിത്സ നടത്തുക ആയിരുന്നു.
എന്നാൽ അസുഖം കുറയാത്തതിനെ തുടർന്ന് നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു ലീജ. വ്യാഴഴ്ച വിമാനത്താവളത്തിൽ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുക ആയിരുന്നു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലീജ മരിച്ചിരുന്നു. ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
