പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആണ് വാനമ്പാടി, ഗായകൻ മോഹന്കുമാറിന്റെയും മകൾ അനുവിന്റെയും കഥ പറയുന്ന പരമ്പരക്ക് ഏറെ ആരാധകർ ആണുള്ളത്, പരമ്പര അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പരമ്പര അവസാനിക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പരമ്പര താരങ്ങളും രംഗത്ത് എത്തിയിരുന്നു.സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്ന തെലുങ്ക് സൂപ്പര്‍താരം സായി കിരണാണ്.മൂന്ന് വര്‍ഷത്തോളമായി മോഹന്‍കുമാര്‍ ആയി അഭിനയിക്കുന്ന ഞാന്‍ സ്വന്തം ക്യാരക്ടര്‍ ഇപ്പോള്‍ മറന്നു പോയത് പോലെ ആണെന്നും താരം വ്യക്തമാക്കുന്നു .
കൊയിലമ്മ എന്ന തെലുങ്ക് സീരിയല്‍ കണ്ടിട്ടാണ് വാനമ്ബാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും നടന്‍ . ഇനി എന്നെങ്കിലും വാനമ്ബാടി തീര്‍ന്നാല്‍ അതോടെ താന്‍ പാതി മരിക്കുമെന്നും സായി കിരണ്‍.അഭിനയം പോലെ തന്നെ എനിക്ക് ഏറെ പ്രയപ്പെട്ടതാണ് സംഗീതവും പാമ്പ് പിടിയും, പാമ്പു പിടിയിൽ തനിക്ക് ലൈസൻസ് ഉണ്ടെന്ന് സായി പറയുന്നു. സീരിയലിലെ അനുമോളും തംബുരുവും തന്റെ സ്വന്തം മക്കളെ പോലെ ആണെന്നു സായി പറയുന്നു.
21 വര്‍ഷമായി താന്‍ പാമ്ബ് പിടിക്കുന്നുണ്ട്, കോളേജ് കാലത്ത് ഹൈദരാബാദിലെ ഫ്രണ്ട്സ് ഓഫ് നേച്ചര്‍ സൊസൈറ്റിയില്‍ നിന്ന് അംഗത്വം എടുത്തിരുന്നു , എല്ലാവരും കുട്ടികള്‍ക്ക് പാമ്ബുകളെക്കുറിച്ച് പറഞ്ഞു കൊടുക്കണം എന്നും ബോധവല്‍ക്കരിക്കണം എന്നും സായ് പറയുന്നു.
