കഴിഞ്ഞ ദിവസമാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. അഞ്ചിടത്തും കോണ്‍ഗ്രസിന്റെ ദയനീയ പരാജയം അണികള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും ഇടയാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഉത്തര്‍ പ്രദേശില്‍ അത്ഭുതം ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ല്‍ 265 നേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതിനു പിന്നില്‍ മുഖ്യമന്ത്രി യോഗി ജിയുടെ വികസനത്തില്‍ ഊന്നിയുള്ള ഭരണവും ഗുണ്ടകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതുമാണെന്നു പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്, ഉത്തര്‍ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ എലെക്ഷന്‍ റിസള്‍ട്ട് വന്നല്ലോ. ഉത്തര്‍ പ്രദേശില്‍ അത്ഭുതം ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ല്‍ 265 നേടി BJP വീണ്ടും അധികാരത്തില്‍ എത്തി. മുഖ്യമന്ത്രി യോഗി ജിയുടെ വികസനത്തില്‍ ഊന്നിയുള്ള ഭരണവും, ഗുണ്ടകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു criminals നേ പൂട്ടിയതും നിര്‍ണായകമായി എന്ന് തോന്നുന്നു . കുറിക്കു കൊള്ളുന്ന വാക്കുകള്‍ കൊണ്ട് എതിരാളികളെ ഒതുക്കിയതും ഭാവിയിലെ കേന്ദ്ര മന്ത്രി സഭയില്‍ വലിയ പദവിയില്‍ എത്തുവാന്‍ സാധ്യതയുള്ള നേതാവായും മാറി.
പഞ്ചാബില്‍ ഭരണ കക്ഷിയായ Congress നേ തകര്‍ത്തു ആം ആദ്മി പാര്‍ട്ടി 117 ല്‍ 92 നേടി ആദ്യമായി ഭരണത്തില്‍ എത്തി. പഞ്ചാബില്‍ വെറും 18 നേടി Congress അപ്രതീക്ഷിതമായി പരാജയപെട്ടു . BJP ക്കും 2 ല്‍ ഒതുങ്ങേണ്ടി വന്നു . മുമ്പ് പഞ്ചാബില്‍ കര്‍ഷക സമരം നടന്നപ്പോള്‍ അവര്‍ക്കു ഡല്‍ഹിയില്‍ വന്നു സമരം ചെയ്യുവാന്‍ വേണ്ട എല്ലാ സഹായങ്ങളും കെജ്രിവാള്‍ ജിയും പാര്‍ട്ടിയും ചെയ്തു കൊടുത്ത് ഇപ്പോള്‍ വോട്ടാക്കി അദ്ദേഹം ബുദ്ധിപൂര്‍വം മാറ്റി . സമരം ചെയ്ത കര്‍ഷകരുടെ എല്ലാ വാഹനങ്ങള്‍ക്കും എണ്ണ സൗജന്യമായി അടിച്ചു കൊടുത്തതും , സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജിംനാഷ്യമൊക്കെ ഇട്ടു കൊടുക്കുകയും , സമര പന്തല്‍ കെട്ടി കൊടുത്തതും , സൗജന്യ അടുക്കള ഇട്ടു കൊടുത്തതും കെജ്രിവാള്‍ ജിക്കു രാഷ്ട്രീയമായി വലിയ ഗുണം ചെയ്തു . Congress പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാര്‍ തമ്മിലുള്ള തമ്മില്‍ തല്ലു, തുടര്‍ ഭരണം ഉറപ്പിച്ച അവരെ പുറകോട്ടു കൊണ്ട് പോയി എന്നതാണ് സത്യം .
ഉത്തരാഖണ്ഡില്‍ 70 seatil 48 സീറ്റും നേടി BJP അവരുടെ സംസ്ഥാനത്തു ആദ്യമായി തുടര്‍ ഭരണം നേടി . Congress നന്നായി ശ്രമിച്ചെങ്കിലും ഭരണം പിടിക്കുവാന്‍ ആയില്ല. ഗോവയിലും , മണിപ്പൂരിലും BJP ഭരണം പ്രതീക്ഷിച്ചതു പോലെ നില നിര്‍ത്തി. കേരളത്തോടോപ്പോം , ശക്തമായി നിലകൊണ്ട പഞ്ചാബിലും Congress ഭരണം ഇല്ലാതാകുന്നത് അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സാധ്യതകള്‍ കുറക്കുവാന്‍ ഇടയാകും . മാത്രവും അല്ല, ഭാവി പ്രധാനമന്ത്രി എന്ന രീതിയില്‍ മുന്നോട്ടു വരുന്ന മമതാ ജി , സ്റ്റാലിന്‍ ജി , ശരത് പവാര്‍ ജി എന്നിവര്‍ക്ക് ഒപ്പോം ഇനി കെജ്രിവാള്‍ ജിയും അവകാശ വാദവും ആയി വരാം . കാരണം നിലവില്‍ മറ്റുള്ളവര്‍ എല്ലാം വെറും ഒരു സംസ്ഥാനതു മാത്രമായി ഒതുങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടിടത്തു ഭരണത്തില്‍ ഉണ്ട് എന്ന പ്ലസ് പോയിന്റ് പറയാനാകും. (വാല്‍കഷ്ണം .. മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളില്‍ BJP കുറച്ചു കൂടി ഭംഗിയായി അധികാരം നില നിര്‍ത്തി. Congress പാര്‍ട്ടിക്ക് നഷ്ടം ഉണ്ടായി . അത്രതന്നെ )
