പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് സാമന്തയും നാഗചൈതന്യയും. വിവാഹം കഴിഞ്ഞ സമയം മുതൽ സാമന്ത ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിനിടെയും താരം ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സംശയം ആരാധകര്‍ സമാന്തയോട് നേരിട്ട് ചോദിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സാമന്ത ലൈവിൽ വന്ന സമയത്താണ് ആരാധകർ ഗർഭിണി ആണോ എന്ന വാർത്ത ചോദിച്ചത്. ഉടനെ തന്നെ സാമന്തയുടെ മറുപടിയും എത്തി. “2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നാണ് കരുതുന്നത്. ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല എന്നാണ് എനിക്ക് തോന്നുന്നുത്” എന്നായിരുന്നു സാമന്തയുടെ മറുപടി.
2017 ൽ ആയിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്, വിവാഹത്തിന് തൊട്ടു പിന്നാലെ താരം വിവാഹിതയാണെന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വിഗ്നേശ് ശിവന്‍ ഒരുക്കുന്ന കാതു വാകുല രെണ്ടു കാതല്‍ ആണ് സമാന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നയന്‍താരയും വിജയ് സേതുപതിയുമാണ് ഇതിലെ മറ്റ് താരങ്ങള്‍.
