പാനൂരില്‍ ആര്‍എസ്എസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു

പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെ പാനൂര്‍ പാലക്കൂല്‍ പുത്തൂര്‍ മoപ്പുരയ്ക്ക് സമീപം ഷാര്‍ലൈറ്റ് ബേക്കറിയില്‍ വെച്ചാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിബിന്‍ എന്ന പട്ടാളം കുട്ടു (28), ചീളില്‍ ഷിബി (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തോളിനും, ചെവിക്കും, നെറ്റിയിലും വെട്ടേറ്റ കുട്ടുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, കൈയ്ക്കു സാരമായ വെട്ടേറ്റ ഷിബിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടയാക്കിയ കാരണം എന്താണ് എന്ന് വ്യക്തതമല്ല. സംഭവം നടന്ന ബേക്കറിയുടെ ഉടമ കൂടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീജിത്താണ് കടയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചു ഇരുവരെയും വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Read Previous

കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെ ലഡാക്കില്‍ നിന്നും അറസ്റ്റ് ചെയ്തു

Read Next

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്