നടിയായും അവതാരക ആയും മലയാളത്തിലെ ഏറെ പ്രശസ്ത ആയ നടിയാണ് റീമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം താരം തന്റെ ഒരു ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. മോഹിനിയാട്ടം അരങ്ങേറ്റത്തിനു തൊട്ടുമുമ്ബ് തൃശൂര്‍ റീജണല്‍ തിയേറ്ററിലെ ബാക്ക് സ്റ്റേജ് ഡ്രസ്സിങ് റൂമില്‍ എന്ന ക്യാപ്റ്റന്‍ ഓടെ താരം പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്, നിമിഷ നേരം കൊണ്ട് തന്നെ ചിത്രം ഏറെ വൈറലായി. താരത്തിന്റെ സിനിമയില്‍ ഉള്ള സുഹൃത്തുക്കളും മറ്റ് ആരാധകരും ചിത്രത്തിന് അനേകം കമന്റുകളുമായി എത്തിക്കഴിഞ്ഞു .
റീമക്ക് 13 വയസ്സ് പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത് , എന്നാൽ ചിത്രത്തിന് താഴെ പൊരിച്ച മീനും മുന്‍പുള്ള ചിത്രമായിരുന്നോ ഇത് എന്ന് ചോദിച്ച് ഒരാൾ എത്തിയിരുന്നു, അയാൾക്ക് റിമ നൽകിയ മറുപടി ഇങ്ങനെ അന്നും ഇന്നും ഒരു ഫെമിനിസ്റ് തന്നെയാണ് എന്നായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ റീമ എത്തുന്നത്, മിസ് കേരള മത്സരത്തില്‍ റണ്ണറപ്പായതിന് പിന്നാലെയാണ് സിനിമയിലെത്തിയത്, 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും റിമാകല്ലിങ്കല്‍ സ്വന്തമാക്കിയിരുന്നു . സിനിമകള്‍ക്ക് ഒപ്പം തന്നെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി യുടെ മുന്‍നിരയിലും റിമയുടെ സാന്നിധ്യമുണ്ട്.
റിമയുടെ ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയും കമെന്റുമായി എത്തിയിരുന്നു. ‘നല്ലൊരു കുട്ടി എയ്‌ന്’ എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റ്. സംവിധായകനോട് റിമ നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്’ എന്നാണ് റിമ ചോദിക്കുന്നത്. ‘ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു’ എന്നും കുറിച്ചിരുന്നു.
