29 C
Kerala
Saturday, October 24, 2020

ജബീന ഇർഷാദിനെതിരെ സംഘ്പരിവാറിൻെറ ബലാൽസംഗ ഭീഷണിക്കത്ത്: നടപടി ആവശ്യപ്പെട്ട് സാമൂഹിക – സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

പൊതു പ്രവർത്തകയും പെട്ടിപ്പാലം സമര നായികയും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറുമായ ജബീന ഇർഷാദിനെതിരിൽ പൊതുനിരത്തിൽ ബലാൽസംഗം ചെയ്യുമെന്ന ഭീഷണി മുഴക്കി അസഭ്യം ചൊരിഞ്ഞും സ്ത്രീത്വത്തെ അവഹേളിച്ചും സംഘ്പരിവാർ കത്ത് അയച്ചിരിക്കുന്നു. സ്ത്രീ അതിക്രമങ്ങൾക്കെതിരിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കുക എന്നതാണ് ഇത്തരം ഭീഷണികളുടെ പിന്നിൽ. പാലത്തായി, വാളയാർ, ഹാഥറസ് വിഷയങ്ങളിൽ ഇരകളുടെ നീതിക്കായി ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയതാണ് ജബീന ഇർഷാദിനെപ്പോലുള്ള പെൺ സാന്നിധ്യങ്ങളെ അവഹേളിക്കുവാനുള്ള സംഘ്പരിവാർ ശ്രമത്തിനു പ്രേരകം.

സംഘ്പരിവാർ ക്രിമിനലുകൾക്കൊപ്പം നിൽക്കാത്ത സ്ത്രീകളെയെല്ലാം ബലാൽസംഗ ഭീഷണികൊണ്ട് കീഴ്പെടുത്തിക്കളയാം എന്ന അവരുടെ വ്യാമോഹത്തിനും ആത്മ വിശ്വാസത്തിനും കാരണം, പ്രതികളെ കയറൂരി വിടുന്ന സർക്കാർ നയമാണ്. സ്ത്രീകൾക്കുനേരെ അറപ്പുളവാക്കുന്ന ഭാഷ പ്രയോഗിക്കുകയും ഭീഷണിക്കത്തയക്കുകയും ചെയ്യുക എന്നത് സംഘ്പരിവാർ വേട്ടക്കാരുടെ സ്ഥിരം നയമാണ്. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയും കർശന നടപടി എടുക്കുകയും ചെയ്യുക എന്നത് സുരക്ഷിത കേരളം എന്ന് മേനി നടിക്കുന്ന സർക്കാരിൻെറ ബാധ്യതയാണ്.

കുറ്റവാളികളെ ഉടൻ കണ്ടെത്തുകയും പഴുതടച്ച അന്വേഷണത്തിലൂടെ മാതൃകാപരമായ കർശന ശിക്ഷ ഉറപ്പുവരുത്തുകയും പൊതു ഇടങ്ങളിലെ സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

കെ. അജിത

കെ. അംബുജാക്ഷൻ

സണ്ണി എം കപിക്കാട്

പി. സുരേന്ദ്രൻ

കെ.കെ ബാബുരാജ്

ലതികാ സുഭാഷ്

കെ.കെ രമ

ഹമീദ് വാണിയമ്പലം

ഇ.സി ആയിഷ

ദീപ നിഷാന്ത്

അജീബ എം സാഹിബ

സോയ ജോസഫ്

ഗോമതി

സി.വി ജമീല

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

കെ.പി ശശി

സി.ആർ നീലകണ്ഠൻ

സി.കെ അബ്ദുൽ അസീസ്

മാഗ്ലിൻ ഫിലോമിന

സോണിയ ജോർജ്ജ്

ഡോ.ജെ ദേവിക

കുൽസു ടീച്ചർ

ജോളി ചിറയത്ത്

മൃദുലാ ദേവി

ആർ. അജയൻ

കെ കെ റൈഹനത്ത്

എൻ. സുബ്രഹ്മണ്യൻ

തുഷാർ നിർമൽ സാരഥി

ഡോ.രേഖാ രാജ്

അംബിക മറുവാക്ക്

ഡോ വർഷ ബഷീർ

വിനീത വിജയൻ

വിജി പെൺകൂട്ട്

സബ്ലു തോമസ്

അഡ്വ ഫാത്തിമ തഹ്ലിയ

അഫീദ അഹ്മദ്

സുൽഫത്ത് എം

അഡ്വ ബിന്ദു അമ്മിണി

അഡ്വ സുജാത വർമ

വിനീത വിജയൻ

ഷംസീർ ഇബ്രാഹിം

മൃദുല ഭവാനി

അഡ്വ ആനന്ദ കനകം

ഡോ.പ്രിയ സുനിൽ

മജീദ് നദ്വി

ഷബ്ന സിയാദ്

അഡ്വ കെ.കെ പ്രീത

അഡ്വ സ്വപ്ന ജോർജ്ജ്

ഷമീന ബീഗം

മിനി വേണുഗോപാൽ

റഷീദ് മക്കട

ഉഷാകുമാരി

അർച്ചന പ്രിജിത്ത്

സാജിദ ഷജീർ

മിനി. K.ഫിലിപ്പ്

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news