രാഹുല്‍ ഗാന്ധി ശിവഗിരിയിലെത്തി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല ടി സിദ്ധിഖ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മഠത്തിലെ സന്യാസിമാരും ശിവഗിരി മഠത്തിലെത്തിയ രാഹുലിനെ സ്വീകരിച്ചു.

ശ്രീനാരായണഗുരു സമാധിയില്‍ രാഹുല്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി. ആദ്യമായാണ് രാഹുല്‍ ശിവഗിരി സന്ദര്‍ശിക്കുന്നത്.

നേരത്തെ ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍, ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹത്തിലും അയ്യങ്കാലി സ്മാരകത്തിലുമെത്തി രാഹുല്‍ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ഗാന്ധി കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

 

Read Previous

സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Read Next

മോഷ്ടിക്കാന്‍ കയറിയത് സ്‌കൂളില്‍; ഒന്നും കിട്ടാതായപ്പോള്‍ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് കള്ളന്‍