ചെയ്യാത്ത ജോലിക്ക് കൂലി ലക്ഷങ്ങള്‍; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍ അഞ്ജു സലീമിനും അസി.എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ ബിനുവിനും സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

പത്തനംതിട്ട കാമ്പഴ- മല്ലശ്ശേരി- കോന്നി – ലാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈന്‍ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് അഞ്ച് ലക്ഷം രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ചെയ്യാത്ത ജോലിക്ക് കൂലി ലക്ഷങ്ങള്‍; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Vinkmag ad

Read Previous

അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്,അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്; മുഖ്യമന്ത്രി

Read Next

ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ചു; ജീവനക്കാരനും യുവതിയും പിടിയില്‍

Most Popular