മുസ്ലികളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരേ പ്രതിഷേധം; റമദാനിലെ അവസാന വെള്ളിയാഴ്ച്ച നോമ്പെടുക്കുമെന്ന് കഠ്ജു

മുസ്ലീം മതവിശ്വാസികള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് മുന്‍ സുപ്രീം കോടതി ജഡ്ജ് മര്‍കണ്ഡേയ കഠ്ജു. റമദാനിലെ അവസാന വെള്ളിയാഴ്ച്ച താന്‍ നോമ്പോടുത്ത് വിദ്വേഷ പ്രചരണത്തിനെതിരെ പ്രതിഷേധിക്കുമെന്നും കഠ്ജു പറഞ്ഞു.

മുസ്ലികളെ മതഭ്രാന്തരും തീവ്രവാദികളും ദേശവിരുദ്ധരായും ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും കഠ്ജു ഫേസ്ബുക്കിലൂടെ പറഞ്ഞു.

ലോകത്തെ എല്ലാ അമുസ്ലിം സുഹൃത്തുക്കളും ഇതിന്റെ ഭാഗമാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുലര്‍ച്ചെ 4.15 മുതല്‍ വൈകീട്ട് 7 വരെ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും കഠ്ജു പറഞ്ഞു.

മതപരമായ അടിസ്ഥാനത്തില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള താക്കീത് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Read Previous

വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന് കൊവിഡ്

Read Next

കുഞ്ഞാലിക്കുട്ടിയെ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു