24 C
Kerala
Tuesday, December 1, 2020

ഏഷ്യാനെറ്റ് ചര്‍ച്ചയുടെ തട്ടിപ്പ്; സംഘപരിവാര്‍ അജണ്ടക്കായി കളമൊരുക്കുന്നവരോട് ഒരു വിട്ടുവീഴ്ചക്കും മലയാളി സമൂഹത്തിനു ബാധ്യതയില്ല

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് എന്ന കുറ്റാരോപിതയുടെ പേര് പലരീതിയിലും കൂട്ടിച്ചേര്‍ത്ത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ തലക്കെട്ടുമായി വഷളന്‍ ചര്‍ച്ചകള്‍ നടത്തിയ ഏഷ്യാനെറ്റിനാണ് ഇപ്പോള്‍ യാസര്‍ എടപ്പാള്‍ എന്ന മുസ്ലിം ലീഗിന്റെ സൈബര്‍ ആഭാസന്‍ സഹിച്ച മാനക്കേടിനു വേണ്ടി മാപ്പിരക്കാനുള്ള മഹാമനസ്‌കത.

പ്രമോദ് പുഴങ്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ തന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത സി പി എം പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് വേണ്ടി പ്രേക്ഷകരോട് മാപ്പ് പറയുന്ന കരളലിയിക്കുന്ന കണ്ണീര്‍ക്കഥയാണ് ആകസ്മികമായി കാണാനിടയായത്. കൊള്ളാം, തികച്ചും സ്ത്രീവിരുദ്ധവും സംസ്‌കാരശൂന്യവുമായ തെറി എഴുതിവെച്ച ഒരു മുസ്ലിം ലീഗ് ആഭാസന്റെ അച്ചാരം ഏറ്റെടുത്തു ചര്‍ച്ച നടത്തിയ, യാസര്‍ എടപ്പാള്‍ എന്ന ലീഗ് പ്രവര്‍ത്തകന്‍ എത്രത്തോളം അധമനാണ് എന്നത് വിദഗ്ധമായി മറച്ചവെക്കുന്ന ഏഷ്യാനെറ്റ് ചര്‍ച്ചയുടെ തട്ടിപ്പ് പൊളിക്കാന്‍ അത് പറയേണ്ടി വരികയും ചെയ്ത മുസ്തഫയെ കുറ്റവാളിയാക്കി തടിയൂരുന്ന പണിയും മാധ്യമപ്രവര്‍ത്തനമാണ്. അര്‍ണബ് ഗോസ്വാമിയും അതാണ് അവകാശപ്പെടുന്നത്.

ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു തന്തക്ക് വിളിക്കുന്ന പി സി ജോര്‍ജിനെ സ്ത്രീ രാഷ്ട്രീയ ചര്‍ച്ചക്ക് വിളിച്ചവരാണ് വാര്‍ത്താമാധ്യമങ്ങള്‍. ജോര്‍ജിന് സ്ത്രീപക്ഷ രാഷ്ട്രീയത്തിലുള്ള അവഗാഹമല്ല മറിച്ച് അയാള്‍ പറഞ്ഞേക്കാവുന്ന എരിവും പുളിയുമുള്ള വാര്‍ത്തമാനങ്ങള്‍ക്ക് വേണ്ടിയാണത്.

വാര്‍ത്താ ചാനലുകളിലെ അവതാരകര്‍ തങ്ങളുടെ വീരസ്യം പ്രകടിപ്പിക്കേണ്ട ഒരു മരശേീി ാീ്ശല യാണ് ചര്‍ച്ചകള്‍ എന്ന മട്ടിലാണ് മിക്ക ചാനല്‍ ചര്‍ച്ചകളും. യാതൊരു മാധ്യമ നൈതികതയുമില്ലാതെ ഇടതു വിരുദ്ധ രാഷ്ട്രീയപ്രചാരണത്തിന് സ്വാതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന മേലങ്കി അണിയുകയാണ് ഇവര്‍ മിക്കവരും ചെയ്യുന്നത്. ശബരിമല ലഹളക്കാലത്ത് ഒരു മറയുമില്ലാതെ സ്ത്രീവിരുദ്ധതയുടെ ആറാട്ടാണ് മലയാള വാര്‍ത്താ ചാനലുകള്‍ നടത്തിയത്. ആ വിഷവൃക്ഷത്തില്‍ നിന്നുമാണ് തങ്ങള്‍ക്കാവശ്യമുള്ള ഈശ്വരനെയും പണിക്കരെയുമൊക്കെ ഇവര്‍ തരാതരം പോലെ പൊടിപ്പിച്ചെടുക്കുന്നതും.

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് എന്ന കുറ്റാരോപിതയുടെ പേര് പലരീതിയിലും കൂട്ടിച്ചേര്‍ത്ത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ തലക്കെട്ടുമായി വഷളന്‍ ചര്‍ച്ചകള്‍ നടത്തിയ ഏഷ്യാനെറ്റിനാണ് ഇപ്പോള്‍ യാസര്‍ എടപ്പാള്‍ എന്ന മുസ്ലിം ലീഗിന്റെ സൈബര്‍ ആഭാസന്‍ സഹിച്ച മാനക്കേടിനു വേണ്ടി മാപ്പിരക്കാനുള്ള മഹാമനസ്‌കത.

സംഘപരിവാറിന്റെ 2026 കേരളം എന്ന അജണ്ടക്കായി കളമൊരുക്കുന്ന മാധ്യമങ്ങളോട് രാഷ്ട്രീയമായ ഒരു വിട്ടുവീഴ്ചക്കും മലയാളി സമൂഹത്തിനു ബാധ്യതയില്ല. ആ രാഷ്ട്രീയ കങ്കാണിപ്പണിക്ക് മാധ്യമ പ്രവര്‍ത്തനമെന്ന് പേരിടുന്നതിലും തെറ്റില്ല. പക്ഷെ അത് കണ്ട് ആളുകള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്ന് വാശിപിടിക്കരുത്. കേരളമുണ്ടാകും മുമ്പേ തുടങ്ങിയതാണ് ഈ ‘സംസ്‌കാരത്തിന്റെ’ അസഹിഷ്ണുത. അതായത് ബിജെപി നേതാവിന്റെ ചാനലില്‍ നിന്നുവേണം മലയാളി സംസ്‌കാരവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും പഠിക്കാനെന്ന്

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news